'കാലുപിടിച്ച് കരഞ്ഞിട്ടും വെറുതെ വിട്ടില്ല'; കൂട്ടബലാത്സംഗം വിവാഹാഭ്യർഥന നിരസിച്ചതിന്, അതിജീവിതയുടെ മൊഴി പുറത്ത്
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമവിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അതിജീവിതയുടെ മൊഴി പുറത്ത്. കേസിലെ മുഖ്യപ്രതിയായ മൊണോജിത് മിശ്രയുടെ വിവാഹാഭ്യർഥന നിരസിച്ചതാണ് കൂട്ടബലാത്സംഗത്തിനുള്ള കാരണമെന്ന് 24കാരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മറ്റൊരാളുമായി ബന്ധത്തിലായിരുന്നതിനാലാണ് താൻ വിവാഹാഭ്യർഥന നിരസിച്ചത്. സംഭവ ദിവസം ചില ജോലികൾക്കായി കോളജിലെത്തിയ തന്നോട് പ്രതി കുറച്ച് സമയം കുടി കോളജിൽ തുടരാൻ ആവശ്യപ്പെട്ടു. പിന്നീട് ഗാർഡ് റൂമിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കാലുപിടിച്ച് പറഞ്ഞിട്ടും തന്നെ വെറുതെ വിടാൻ പ്രതികൾ തയാറായില്ലെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ലൈംഗികബന്ധത്തിലേർപ്പെടാൻ പ്രതികൾ നിർബന്ധിച്ച. അതിന് വിസമ്മതിച്ചതോടെയാണ് ബലാത്സംഗത്തിനരയാക്കിയത്. തുടർന്ന് തനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായപ്പോൾ പ്രതികളോട് ആശുപത്രിയിൽ കൊണ്ടു പോകാൻ ആവശ്യപ്പെട്ടും. അതും അവർ ചെവികൊണ്ടില്ലെന്ന് പ്രതി നൽകിയ മൊഴിയിൽ പറയുന്നു.
ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ പ്രതികൾ പകർത്തിയെന്നും ഇതുപയോഗിച്ച് പിന്നീട് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഹോക്കിസ്റ്റിക്ക് ഉപയോഗിച്ച് മർദിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൊല്‍ക്കത്ത കസ്ബയിലുളള ലോ കോളേജിൽ വെച്ചാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. മൂന്നുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടി. പ്രതികളില്‍ രണ്ടുപേര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥികളും ഒരാള്‍ പൂര്‍വ വിദ്യാർഥിയുമാണ്.
ജൂണ്‍ 25നാണ് സംഭവം നടന്നത്. അതിജീവിതയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കസ്ബ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോളേജിലെ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് കെട്ടിടത്തിനുളളില്‍വെച്ചാണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

