Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi
cancel
Homechevron_rightNewschevron_rightIndiachevron_rightപെട്രോളിന്​ 100രൂപ...

പെട്രോളിന്​ 100രൂപ നൽകു​േമ്പാൾ സാക്ഷിയെന്ന നിലക്കാകാം മോദിയുടെ ചിത്രം; പരിഹാസവുമായി​ അജിത്​​ പവാർ

text_fields
bookmark_border

മുംബൈ: ഒരാൾക്ക്​ സ്വയം പ്രചാരണം എത്രമാത്രമാകാമെന്ന്​ ചിന്തിക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്​ മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാർ. കോവിഡ്​ 19 വാക്​സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിപ്പിച്ചതിനെതിരെയായിരുന്നു വിമർശനം.

'നിങ്ങൾ വാഹനത്തിൽ പെട്രോൾ നിറക്കാൻ പമ്പിലെത്തിയാൽ അവിടെയും ഒരു ചിത്രം കാണാനാകും. നമു​ക്ക്​ എന്തു ചെയ്യാൻ കഴിയും? ഒരു ലിറ്ററിന്​ നൂറുരൂപ നൽകി പെട്രോൾ നിറക്കു​േമ്പാൾ സാക്ഷിയെന്ന നിലക്ക്​ ആയിരിക്കാം' -അജിത്​ പവാർ പറഞ്ഞു.

സ്വന്തം പരസ്യം എത്രമാത്രം നൽകണമെന്ന്​ സ്വയം ചിന്തിക്കണം. ജനങ്ങൾക്ക്​ നൽകുന്ന സർട്ടിഫിക്കറ്റിൽ ചിത്രം പതിക്കാൻ താൽപര്യമില്ല. ബുദ്ധിമു​േട്ടറിയ സന്ദർഭങ്ങളിൽ ഒരാളെ എങ്ങനെ ഉയർത്തികൊണ്ടുവരാമെന്നാണ്​ ഞങ്ങളുടെ ചിന്തയെന്നും അജിത്​ പവാർ കൂട്ടിച്ചേർത്തു.

ഓൺലൈൻ രജിസ്​ട്രേഷൻ വഴി രാജ്യത്ത്​ വാക്​സിൻ വിതരണം ചെയ്യുന്നതിനെയും അദ്ദേഹം വിമർശിച്ചു. ഓൺലൈനായി വാക്​സിൻ രജിസ്റ്റർ ചെയ്​ത ശേഷം മറ്റു താലൂക്കുകളിലും ജില്ലകളിലുമെത്തി ആളുകൾ വാക്​സിൻ സ്വീകരിക്കു. ഓൺലൈനായി വാക്​സിൻ ബുക്കുചെയ്യുന്നതിന്‍റെ ഭാഗമായാണത്​. ഓൺലൈനായി ബുക്ക്​ ചെയ്​താൽ ഒരാൾക്ക്​ എവിടെനിന്നും വാക്​സിൻ സ്വീകരിക്കാം. അതുമൂലം ചില സ്​ഥലങ്ങളിൽ വാക്​സിൻ ക്ഷാമം അനുഭവപ്പെടുകയും ചിലർക്ക്​ വാക്​സിൻ ലഭിക്കാതിരിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കൊപ്പം, ലോകം മുഴുവൻ കോവിഡ്​ മഹാമാരിയെ നേരിടുകയാണ്​. രാജ്യത്തിന്‍റെ പ്രതിച്ഛായ എങ്ങനെയാണ്​ ഇടിഞ്ഞതെന്ന്​ നാം കണ്ടു. വിദേശ രാജ്യങ്ങളിൽനിന്ന്​ കാർഗോ വിമാനങ്ങൾ വഴി ഒന്നിനുപിറകെ ഒന്നായി സഹായങ്ങൾ നൽകികൊണ്ടിരിക്കുന്നു. രാജ്യം അപകടത്തിലാണ്​. ഇതൊരു ദേശീയ പ്രശ്​നമായി കണക്കാക്കി രാജ്യത്തിന്‍റെ തലവൻ കന്യാകുമാരി മുതൽ കശ്​മീർ വരെയും ഗു​ജറാത്ത്​ മുതൽ പശ്ചിമ ബംഗാൾ വരെയും വാക്​സിൻ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന്​ ഉറപ്പാക്കണമെന്നും അജിത്​ പവാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationAjit Pawar
News Summary - refilling the fuel tank by paying Rs 100 per litre with Modi as witness Ajit Pawar
Next Story