Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നൂപുർ ശർമക്കെതിരായ പരാമർശങ്ങൾ പിൻവലിക്കണം; ചീഫ് ജസ്റ്റിസിന് പരാതി നൽകി
text_fieldsbookmark_border
നൂപുർ ശർമ
Listen to this Article
ന്യൂഡല്‍ഹി: പ്രവാചകനിന്ദ പരാമർശം നടത്തിയ ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമക്കെതിരെ സുപ്രീംകോടതി നടത്തിയ അതിരൂക്ഷ വിമർശനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണക്ക് പരാതി. ഡല്‍ഹി സ്വദേശി അജയ് ഗൗതത്തിന്റെ കത്താണ് ഹരജിയായി ഫയല്‍ ചെയ്തിരിക്കുന്നത്.
സുപ്രീംകോടതി അവധിക്കാല ബെഞ്ച് നടത്തിയ അതിരൂക്ഷ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവ് ഇറക്കണമെന്നും എങ്കില്‍ മാത്രമെ, നൂപുർ ശർമക്ക് ശരിയായ വിചാരണ നേരിടാന്‍ കഴിയൂ എന്നും കത്തില്‍ ചൂണ്ടിക്കാട്ടി. നൂപുര്‍ ശര്‍മക്കെതിരായി വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

