Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം; ക​നേ​ഡി​യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി​ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​് ഇന്ത്യ

text_fields
bookmark_border
ജസ്റ്റിൻ ട്രൂഡോയുടെ പരാമർശം; ക​നേ​ഡി​യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി​ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​് ഇന്ത്യ
cancel

ന്യൂ​ഡ​ൽ​ഹി: ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ഇന്ത്യയിൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച സം​ഭ​വ​ത്തി​ൽ നേ​രി​ട്ട് അ​തൃ​പ്തി അ​റി​യി​ച്ച് ഇ​ന്ത്യ. ക​നേ​ഡി​യ​ന്‍ ഹൈ​ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ഇ​ന്ത്യ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

ട്രൂ​ഡോ​യു​ടെ പ​രാ​മ​ര്‍​ശം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ ഹൈ​ക​മീ​ഷ​ണ​റെ അറിയിച്ചു. ഗു​രു​നാ​നാ​ക്ക് ജ​യ​ന്തി​ ദിനത്തിൽ സി​ക്ക് സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ക​ർ​ഷ​ക സ​മ​ര​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ​യി​ലെ സ്ഥി​തി ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.

കര്‍ഷക പ്രതിഷേധത്തെകുറിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നുമായിരുന്നു ട്രൂഡോ പറഞ്ഞത്. കര്‍ഷകരെ സമരത്തെ പിന്തുണച്ച് സംസാരിച്ച ആദ്യ അന്താരാഷ്ട്ര നേതാവും ട്രൂഡോയായിരുന്നു.

ട്രൂഡോയുടെ പരാമര്‍ശത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിര്‍ശനമുന്നയിച്ചിരുന്നു. വിഷയത്തില്‍ വ്യക്തമായ ധാരണയില്ലാതെയുള്ള പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നായിരുന്നു വിദേശകാര്യമന്ത്രാലത്തിന്‍റെ പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Reference of Justin Trudeau; India calls Canadian High Commissioner
Next Story