Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതന്റെ വിജയത്തിന് കാരണം...

തന്റെ വിജയത്തിന് കാരണം ബി.ജെ.പിയുടെ വനിതാ ശാക്തീകരണ നയം: ഹിമാചലിലെ ഏക വനിതാ എം.എൽ.എ

text_fields
bookmark_border
Reena Kashyap
cancel

ഷിംല : തന്റെ വിജയത്തിനിടയാക്കിയത് ബി.ജെ.പിയുടെ വനിതാ ശാക്തീകരണ നയമാണെന്ന് ഹിമാചൽ പ്രദേശ് നിയമസഭയെ പ്രതിനിധീകരിക്കുന്ന ഏക വനിതാ സാമാജിക റീന കശ്യപ്.

രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് പ്രധാന പങ്കുണ്ടെന്നാണ് ഞാൻ എന്നും വിശ്വസിക്കുന്നത്. കഴിഞ്ഞ ബി.ജെ.പി സർക്കാർ നിരവധി സ്ത്രീപക്ഷ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. തന്റെ ജോലി ആരംഭിച്ചു കഴിഞ്ഞു. തന്റെ വിജയം തനിക്ക് മാത്രമല്ല, മണ്ഡലത്തിന് ആകമാനം പ്രധാനമാണെന്നും റീന പറഞ്ഞു.

പച്ചാഡ് മണ്ഡലത്തിലാണ് റീന മത്സരിച്ചത്. ഹിമാചലിൽ പച്ചാട് മാത്രമാണ് രണ്ട് വനിതാ സ്ഥാനാർഥികൾ മത്സരത്തിനുണ്ടായിരുന്നത്. നിലവിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മുൻ ബി.ജെ.പി നേതാവ് ദയാൽ പ്യാരിയെയാണ് റീന തോൽപ്പിച്ചത്.

412 സ്ഥാനാർഥികൾ മത്സരിച്ച ഹിമാചൽ തെരഞ്ഞെടുപ്പിൽ 24 വനിതകളാണ് ജനവിധി തേടിയത്. ഇതിൽ ആറു പേർ ബി.ജെ.പി ടിക്കറ്റിലും മൂന്നു പേർ കോൺഗ്രസ് ടിക്കറ്റിലുമാണ് മത്സരിച്ചത്. ബാക്കിയുള്ളവർ സ്വതന്ത്ര സ്ഥാനാർഥികളായിരുന്നു.

ആറു തവണ എം.എൽ.എയായ കോൺഗ്രസ് സ്ഥാനാർഥി ആശാ കുമാരി ഡൽഹൗസി മണ്ഡലത്തിൽ 9918 വോട്ടിന് പരാജയപ്പെട്ടു. മുൻ എം.എൽ.എയും ബി.ജെ.പി സ്ഥാനാർഥിയുമായ ശർവീൺ ചൗധരി ഷെഹ്പൂർ സീറ്റിൽ 12,243 വോട്ടിന് തോറ്റു. ഇവരെ കൂടാതെ, ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച ശശിബാല (റോഹ്റു), മായ ശർമ (ബാർസ്), റീത ദേവി (ഇൻഡോറ) എന്നിവരും പരാജയപ്പെട്ടവരിൽ ഉൾപ്പെടും.

സ്വാതന്ത്ര്യം നേടി 75 വർഷത്തിനുള്ളിൽ 38 വനിതകൾ ഹിമാചൽ നിയമസഭാംഗങ്ങളായി. 1977 മുതൽ 3,845 പുരുഷന്മാരെ അപേക്ഷിച്ച് 197 സ്ത്രീകൾ മാത്രമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും തെരഞ്ഞെടുപ്പിൽ കൂടുതൽ വനിതാ സ്ഥാനാർഥികളെ നിർത്താറില്ല.

ഹിമാചൽ പ്രദേശ് രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സാക്ഷരതാ നിരക്കുള്ള സംസ്ഥാനമാണ്. 2017 നിയമസഭ തെരഞ്ഞെടുപ്പിൽ 79 ശതമാനം സ്ത്രീകളും 70 ശതമാനം പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി. പ്രധാനപ്പെട്ട 16 നിയമസഭാ മണ്ഡലങ്ങളിൽ പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:himachal pradeshReena Kashyap
News Summary - Reena Kashyap attributes her win to women empowerment policies by the BJP
Next Story