Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര സർക്കാർ...

കേന്ദ്ര സർക്കാർ ഷൈലോക്കിനെ പോലെ ജനങ്ങളുടെ ഇറച്ചി പറിച്ചെടുക്കരുത്​ -കോൺഗ്രസ്​

text_fields
bookmark_border
കേന്ദ്ര സർക്കാർ ഷൈലോക്കിനെ പോലെ ജനങ്ങളുടെ ഇറച്ചി പറിച്ചെടുക്കരുത്​ -കോൺഗ്രസ്​
cancel

ന്യൂഡൽഹി: ജനങ്ങൾ സാമ്പത്തികപ്രയാസം അനുഭവിക്കു​േമ്പാൾ ചെറുകിട നിക്ഷേപത്തി​​െൻറ പലിശനിരക്ക് വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി ഹൃദയശൂന്യവും ലജ്ജാകരവുമാണെന്ന് കോൺഗ്രസ്. ഷൈലോക്കിനെ പോലെ സർക്കാർ ജനങ്ങളുടെ ഇറച്ചി പറിച്ചെടുക്കരുത് -കോൺഗ്രസ് വക്താവ് ജെയ്‌വർ ഷെർഗിൽ പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തിൽനിന്ന്​ കരകയറാൻ ജനങ്ങളെ സഹായിക്കേണ്ട സമയത്ത്​ പലിശനിരക്ക് കുറക്കുന്നത് യുക്തിരഹിതവും അസംബന്ധവുമാണ്​. ഇതിലൂടെ പൗരന്മാരുടെ 26,000 കോടി രൂപയാണ്​ സർക്കാർ സ്വന്തമാക്കുന്നത്​.

ദരിദ്രരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട്​ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കാൻ സാമ്പത്തിക ദുരിതാശ്വാസ പാക്കേജുകൾ കൊണ്ടുവരണം. പലിശനിരക്ക്​ കുറച്ചത്​ 90 കോടിയോളം സാധാരണക്കാരെ, പ്രത്യേകിച്ച് കർഷകരെയും മധ്യവർഗത്തെയും ദുരിതത്തിലാക്കും -വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:congress nda covid 19 
News Summary - Reduction in interest rates heartless- Congress
Next Story