Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.പിമാരുടെ ശമ്പളം 30...

എം.പിമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചു; രണ്ട്​ വർഷത്തേക്ക്​ എം.പി ഫണ്ടില്ല

text_fields
bookmark_border
എം.പിമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ചു; രണ്ട്​ വർഷത്തേക്ക്​ എം.പി ഫണ്ടില്ല
cancel

ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വി​ളം​ബ​രം ചെ​യ്​​ത്​ അ​സാ​ധാ​ര​ണ ചെ​ല​വു​ചു​രു​ക്ക​ലി ​ലേ​ക്ക്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ. പ്ര​തി​വ​ർ​ഷം അ​ഞ്ചു കോ​ടി രൂ​പ ഓ​രോ മ​ണ്ഡ​ല​ത്തി​നും എ​ത്തു​ന്ന എം.​പി​മാ ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട്​ ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക്​ മ​ര​വി​പ്പി​ച്ചു. രാ​ഷ്​​ട്ര​പ​തി, ഉ​പ​രാ​ഷ്​ ​ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, ഗ​വ​ർ​ണ​ർ​മാ​ർ, എം.​പി​മാ​ർ എ​ന്നി​വ​രു​ടെ പ്ര​തി​മാ​ സ ശ​മ്പ​ളം 30 ​ശ​ത​മാ​നം​ വെ​ട്ടി​ക്കു​റ​ച്ചു. ചെ​ല​വു നി​യ​ന്ത്ര​ണ​ത്തി​ന്​ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പ്രാ​ബ​ല ്യം.

ശ​മ്പ​ളം കു​റ​ക്കു​ന്ന​തി​നൊ​പ്പം വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ത്രി​ക വെ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​താ​ദ്യ​മാ​യി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ വ​ഴി ന​ട​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ അം​ഗീ​ക​രി​ച്ച​ത്. എം.​പി​മാ​രു​ടെ ശ​മ്പ​ള​വും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും വെ​ട്ടി​ച്ചു​രു​ക്കാ​ൻ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന ഓ​ർ​ഡി​ന​ൻ​സ്​ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. ര​ണ്ടു ചെ​ല​വു ചു​രു​ക്ക​ലും വ​ഴി​യു​ള്ള പ​ണം ഖ​ജ​നാ​വി​ലേ​ക്ക്​ പോ​കും.

കോ​വി​ഡ്​ വ്യാ​പ​ന​വും അ​തു​മൂ​ല​മു​ള്ള സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും മു​ൻ​നി​ർ​ത്തി​യാ​ണ്​ ചെ​ല​വു​ചു​രു​ക്ക​ൽ. വ​രു​മാ​ന ന​ഷ്​​ടം, ചെ​ല​വു​ചു​രു​ക്ക​ൽ, തൊ​ഴി​ൽ ന​ഷ്​​ടം തു​ട​ങ്ങി​യ ക​ടു​ത്ത പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ, വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ്​​തം​ഭ​ന​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്നു​വെ​ന്ന വ്യ​ക്​​ത​മാ​യ മു​ന്ന​റി​യി​പ്പാ​ണ്​ എം.​പി ഫ​ണ്ട്​ വെ​ട്ടി​ക്കു​റ​ക്ക​ൽ.

ദീ​ർ​ഘ​കാ​ല പ്ര​തി​സ​ന്ധി​യാ​ണ്​ രാ​ജ്യം നേ​രി​ടു​ന്ന​തെ​ന്ന്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രോ​ട്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ്യ​ക്​​ത​മാ​ക്കി​യ​തി​നു പി​ന്നാ​​ലെ​യാ​ണ്​ മ​ന്ത്രി​സ​ഭ തീ​രു​മാ​നം. നി​യ​ന്ത്ര​ണ​ത്തി​​​െൻറ സ​ന്ദേ​ശം ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ നി​ന്നു​ത​ന്നെ തു​ട​ങ്ങേ​ണ്ട​തു​ണ്ടെ​ന്ന്​ മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ന്​ ന​ഷ്​​ടം 300 കോ​ടി

ന്യൂ​ഡ​ൽ​ഹി: എം.​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട്​ (എം.​പി.​എ​ൽ.​എ.​ഡി) മ​ര​വി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം വ​ഴി കേ​ര​ള​ത്തി​ന്​ ര​ണ്ടു​വ​ർ​ഷം കൊ​ണ്ട്​ ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ ശ​രാ​ശ​രി 300 കോ​ടി രൂ​പ. മ​ന്ത്രി​സ​ഭ തീ​രു​മാ​നം വ​ഴി കേ​ന്ദ്ര ഖ​ജ​നാ​വി​ലേ​ക്ക്​ രാ​ജ്യ​ത്തെ എ​ല്ലാ എം.​പി​മാ​രു​ടെ​യും വി​ഹി​ത​മാ​യി കി​ട്ടു​ന്ന​ത്​ 7,900 കോ​ടി രൂ​പ. കേ​ര​ള​ത്തി​ലെ 20 ലോ​ക്​​സ​ഭാം​ഗ​ങ്ങ​ൾ, ഒ​മ്പ​തു രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കു പു​റ​മെ, കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി​ക​ളാ​യ രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളു​മു​ണ്ട്. ഇ​വ​ർ മു​ഖേ​ന അ​നു​വ​ദി​ക്കു​ന്ന വി​ക​സ​ന വി​ഹി​ത​മാ​ണ്​ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ‘ത​ൽ​ക്കാ​ലം’ നി​ല​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ണ്ഡ​ല​ത്തി​​െൻറ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കാ​ര്യ​മാ​യ പ​ങ്കു​​വ​ഹി​ക്കാ​നാ​വാ​തെ എം.​പി​മാ​ർ നോ​ക്കു​കു​ത്തി​യാ​വു​ന്ന അ​വ​സ്​​ഥ വ​രും.

26 വ​ർ​ഷം മു​മ്പ്​ തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി​യാ​ണ്​ എം.​പി ഫ​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ എം.​പി​മാ​ർ മു​ഖേ​ന ​ഓ​രോ വ​ർ​ഷ​വും ല​ഭ്യ​മാ​വു​ന്ന അ​ഞ്ചു കോ​ടി രൂ​പ ഇ​നി ഇ​ല്ലാ​താ​വും. പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്ന്​ ഉ​റ​പ്പി​ക്കാ​നാ​വി​ല്ല. എം.​പി ഫ​ണ്ട്​ നി​ർ​ത്ത​ലാ​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. സ​ഹാ​യം ​കേ​ന്ദ്രം നേ​രി​ട്ടു ന​ൽ​കു​ന്ന​താ​ണ്​ രാ​ഷ്​​ട്രീ​യ​ലാ​ഭ​മെ​ന്ന കാ​ഴ്​​ച​പ്പാ​ടും അ​തി​ലു​ണ്ട്.

എം.​പി​മാ​രു​ടെ പ്ര​തി​മാ​സ അ​ടി​സ്​​ഥാ​ന ശ​മ്പ​ള​മാ​യ ല​ക്ഷം രൂ​പ​യി​ൽ (മ​റ്റ്​ അ​ല​വ​ൻ​സു​ക​ൾ പു​റ​മെ) 30 ശ​ത​മാ​നം ചു​രു​ക്കു​ക​യാ​ണ്. ഇ​തു വ​ഴി വെ​റും 70 കോ​ടി രൂ​പ മാ​ത്ര​മാ​ണ്​ പ്ര​തി​വ​ർ​ഷം കേ​ന്ദ്ര ഖ​ജ​നാ​വി​ലെ​ത്തു​ക.

Show Full Article
TAGS:covid 19 MP&39;s Salary Prakash-Javadekar india news malayalam news 
News Summary - reducing parliament members' allowances and pension by 30% -india news
Next Story