Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി ചെങ്കോട്ട...

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ്; എൻഐഎ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച് കോടതി

text_fields
bookmark_border
ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസ്; എൻഐഎ സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച് കോടതി
cancel

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സമർപ്പിച്ച കുറ്റപത്രം റൗസ് അവന്യൂവിലെ പ്രത്യേക എൻ.ഐ.എ കോടതി പരിഗണിച്ചു. പ്രത്യേക എൻ.ഐ.എ ജഡ്ജി പ്രശാന്ത് ശർമയാണ് കുറ്റപത്രം പരിഗണിച്ചത്. അടുത്ത വാദം സെപ്റ്റംബർ 9ന് നടക്കും.

കുറ്റപത്രത്തിന്റെ പകർപ്പുകൾ പ്രതികൾക്ക് നൽകാൻ എൻ.ഐ.എയോട് കോടതി നിർദേശിച്ചു. 11 പ്രതികൾക്കെതിരെയാണ് എൻ.ഐ.എ 7,500 പേജുള്ള ആദ്യ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 588 സാക്ഷികളുടെ മൊഴികളും 395ലധികം രേഖകളും 200ലധികം തൊണ്ടിമുതലുകളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചതായി ഏജൻസി അറിയിച്ചു. ജൂൺ 27ന് രണ്ട് പ്രതികൾക്കെതിരെ അനുബന്ധ കുറ്റപത്രവും സമർപ്പിച്ചിരുന്നു.

2025 നവംബർ 10ന് ചെങ്കോട്ടക്ക് സമീപമുണ്ടായ വാഹന സ്ഫോടനവുമായി ബന്ധപ്പെട്ടതാണ് കേസ്. സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും സമീപത്തെ സ്വത്തുക്കൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാകുകയും ചെയ്തതായി എൻ.ഐ.എ വ്യക്തമാക്കി.

കേസിലെ പ്രധാന ഗൂഢാലോചകനെന്ന് എൻ.ഐ.എ ആരോപിക്കുന്ന ഡോ. ഉമർ ഉൻ നബി സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇയാൾക്കെതിരായ നിയമനടപടികൾ മരണം കണക്കിലെടുത്ത് അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഏജൻസി അറിയിച്ചു. മറ്റൊരു പ്രതി ഒളിവിലാണെന്നും എൻ.ഐ.എ വ്യക്തമാക്കി.

അമീർ റാഷിദ് മിർ, ജസീർ ബിലാൽ വാനി, ഡോ. മുസാമിൽ ഷക്കീൽ, ഡോ. ആദിൽ അഹമ്മദ് റാത്തർ, ഡോ. ഷഹീൻ സഈദ്, മുഫ്തി ഇർഫാൻ അഹമ്മദ് വാഗെ, സോയബ്, ഡോ. ബിലാൽ നസീർ മല്ല, യാസിർ അഹമ്മദ് ദാർ എന്നിവരെ വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കി.

യു.എ.പി.എ, ഭാരതീയ ന്യായ സംഹിത, സ്ഫോടക വസ്തു നിയമം, ആയുധ നിയമം, പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് എൻ.ഐ.എ അറിയിച്ചു.

ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി-എൻ.സി.ആർ എന്നിവിടങ്ങളിലായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയതെന്ന് ഏജൻസി വ്യക്തമാക്കി. അൽഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഘടകമായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് (എ.ജി.യു.എച്ച്) എന്ന സംഘടനയുമായി പ്രതികൾക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് എൻ.ഐ.എയുടെ ആരോപണം.

പ്രതികൾ സംഘടനയുടെ ആശയങ്ങളിൽ സ്വാധീനം നേടിയിരുന്നുവെന്നും ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും സ്ഫോടക വസ്തുക്കൾ നിർമിക്കുകയും ചെയ്തുവെന്നുമാണ് അന്വേഷണ ഏജൻസിയുടെ ആരോപണം. സ്ഫോടനത്തിൽ ഉപയോഗിച്ചതായി പറയുന്ന സ്ഫോടക വസ്തു ട്രയാസിറ്റോൺ ട്രൈപെറോക്സൈഡ് (ടി.എ.ടി.പി) ആണെന്നും ഒന്നിലധികം പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇത് തയാറാക്കിയതെന്നും എൻ.ഐ.എ പറയുന്നു.

ശാസ്ത്രീയ, ഫൊറൻസിക് പരിശോധനകൾക്ക് പുറമെ ഡി.എൻ.എ പരിശോധനയും ശബ്ദ വിശകലനവും നടത്തിയാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉമർ ഉൻ നബിയുടെ വ്യക്തിത്വം സ്ഥിരീകരിച്ചതെന്നും എൻ.ഐ.എ അറിയിച്ചു.

പുറത്തുനിന്നുള്ളവരോ മറ്റേതെങ്കിലും ബാഹ്യശക്തികളോ സമരത്തിന് പിന്നിലുണ്ടെന്ന ആരോപണവും വിദ്യാർഥികൾ തള്ളി. സമരത്തിന് രാഷ്ട്രീയ ബന്ധമോ മറഞ്ഞ ലക്ഷ്യമോ പ്രത്യേക നേതൃത്വമോ ഇല്ലെന്നും വിദ്യാർഥികളുടെ കൂട്ടായ മുന്നേറ്റമാണ് ഇതെന്നും അവർ വ്യക്തമാക്കി.

ആഗസ്റ്റ് 22ന് ഐ.ഐ.ടി ഡൽഹിയിലെ എം.എസ്.സി ഫിസിക്സ് വിദ്യാർഥി ഋഷികേഷ് കുമാർ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. മരണത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്നവരുടെ രാജി ആവശ്യപ്പെടുക എന്നിവയാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യങ്ങൾ. കാമ്പസിൽ നിലവിൽ പ്രതിഷേധം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIAUAPAChargesheetDelhi Red Fort Blast
News Summary - Red Fort Blast Chargesheet Hearing
Next Story