Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​: ഏഷ്യൻ...

കോവിഡ്​: ഏഷ്യൻ രാജ്യങ്ങളിൽ വിവേചനങ്ങൾ സൃഷ്​ടിക്കുന്നുവെന്ന്​ റെഡ്​ ക്രോസ്​

text_fields
bookmark_border
കോവിഡ്​: ഏഷ്യൻ രാജ്യങ്ങളിൽ വിവേചനങ്ങൾ സൃഷ്​ടിക്കുന്നുവെന്ന്​ റെഡ്​ ക്രോസ്​
cancel

ന്യൂഡൽഹി: കോവിഡ്​ ഏഷ്യൻ രാജ്യങ്ങളിൽ വിവേചനങ്ങൾ സൃഷ്​ടിക്കുന്നുവെന്ന് ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ്​​ റെഡ്​ ക്രോസും റെഡ്​ ക്രെസൻറും. കു​ടിയേറ്റക്കാരും വിദേശികളുമാണ്​ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ വിവേചനം ​നേരിടുന്നതെന്നും റെഡ്​ക്രോസ്​ പഠനത്തിൽ പറയുന്നു.

ഇന്തോനേഷ്യ, ​മലേഷ്യ, മ്യാൻമർ, പാകിസ്​താൻ തുടങ്ങിയ രാജ്യങ്ങളിലാണ്​ സർവേ നടത്തിയത്​. കോവിഡിന്​ കാരണം കു​ടിയേറ്റക്കാരും ചൈനീസ്​ വംശജരും വിദേശികളുമാണെന്നാണ്​ ഈ രാജ്യങ്ങളിൽ നില നിൽക്കുന്ന വിശ്വാസമെന്ന്​ സർവേ വ്യക്​തമാക്കുന്നു. കോവിഡിന്​ കാരണം ഇവരാണെന്ന പ്രചാരണം വലിയ വിവേചനങ്ങൾക്ക്​ കാരണമാവുന്നുവെന്ന്​ പഠനത്തിന്​ നേതൃത്വം നൽകിയ ഡോ.വിവിന ഫ്ലക്ക്​ റോയി​ട്ടേഴ്​സിനോട്​​ പറഞ്ഞു. പല വ്യാജ വാർത്തകളും ഇതുമായി ബന്ധപ്പെട്ട്​ പ്രചരിക്കുന്നു​ണ്ടെന്നും ഇത്​ നിയ​ന്ത്രിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഇന്തോനേഷ്യയിൽ സർവേയിൽ പ​ങ്കെടുത്ത പകുതി പേരും വിദേശികളെ നിയമങ്ങൾ ലംഘിക്കുന്നവരായാണ്​ വിലയിരുത്തിയത്​. മ്യാൻമറിൽ ചൈനക്കാർക്ക്​ നേരെയാണ്​ വിമർശനങ്ങളുടെ മുന നീണ്ടത്​. കുടിയേറ്റക്കാരും വിദേശ വിനോദ സഞ്ചാരികളുമാണ്​ കോവിഡിന്​ കാരണമെന്നാണ്​ മലേഷ്യയിൽ സർവേയിൽ പ​ങ്കെടുത്തവരുടെ വിശ്വാസം. ഇറാനിൽ നിന്നെത്തുന്നവരിൽ നിന്ന്​ കോവിഡ്​ പകരുന്നുവെന്നാണ്​ പാകിസ്​താനിൽ സർവേയിൽ പ​ങ്കെടുത്തവർ അഭിപ്രായപ്പെട്ടു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CoronavirusRed Cross
Next Story