കള്ളപ്പണം വെളുപ്പിക്കൽ: നീരവ് മോദിയുടെ ഭാര്യക്കെതിരെ റെഡ് കോർണർ നോട്ടീസ്ന്യൂഡൽഹി: തട്ടിപ്പ് കേസിൽ രാജ്യം വിട്ട ജ്വല്ലറി വ്യവസായി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇൻറർപോളിെൻറ റെഡ് കോർണർ നോട്ടീസ്. ആമി മോദിക്കെതിരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
നീരവ് മോദിക്കും സഹോദരൻ നേഹലിനും സഹോദരി പൂർവിക്കും എതിരെ ഇൻറർപോൾ നേരത്തെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്ര അറസ്റ്റ് വാറൻറിന് തുല്യമായ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ കുറ്റവാളികളെ കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കും.