കർണാടകയിൽ കോവിഡ് ഭേദമായയാൾക്ക് വീണ്ടും രോഗം
text_fieldsബംഗളൂരു: കോവിഡ് ഭേദമായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയയാൾക്ക് വീണ്ടും രോഗബാധ. കർണാടക ബെലഗാവിയിലെ 50 കാരനാണ് രണ്ടാമതും രോഗം ബാധിച്ചത്. കർണാടകയിൽ ആദ്യത്തെ സംഭവമാണിത്.
കുഡാച്ചി സ്വദേശിയായ ഇയാളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഏപ്രിൽ 15നാണ് കോവിഡ് പോസിറ്റീവായ ഇദ്ദേഹത്തെ ആദ്യം അഡ്മിറ്റ് ചെയ്തത്. തുടർന്ന് ഏപ്രിൽ 30നും മേയ് ഒന്നിനും നടത്തിയ പരിശോധനയിൽ നെഗറ്റീവായി. ബെംഗലൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി), ബെലഗാവിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷനൽ മെഡിസിൻ (എൻ.ഐ.ടി.എം) എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ള ഇദ്ദേഹത്തെ മെയ് നാലിനാണ് ഡിസ്ചാർജ് ചെയ്തത്. തുടർന്ന് കുഡാച്ചിയിലെ ഒരു സ്ഥാപനത്തിൽ ക്വാറൻറീനിലായിരുന്നു.
വീണ്ടും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ മേയ് അഞ്ചിന് ബെലഗാവിയിലെ എൻ.ഐ.ടി.എമ്മിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആയിരുന്നു. തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേയ് ആറിന് ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ രണ്ടാമത്തെ പരിശോധനഫലവും പോസിറ്റീവ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.