'റെക്കോഡ്' വാക്സിനേഷൻ: കേന്ദ്രത്തെ പരിഹസിച്ച് രാഹുൽ
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ റെക്കോഡ് കോവിഡ് കുത്തിവെപ്പ് എടുത്തുവെന്ന വിഷയത്തിൽ സർക്കാറിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച 2.5 കോടി ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പു നൽകിയിരുന്നു.
എന്നാൽ, എണ്ണത്തിൽ റെക്കോഡ് സ്ഥാപിച്ച ദിവസത്തിനുശേഷം കുത്തിവെപ്പിലുണ്ടായ താഴ്ച കാണിക്കുന്നതിനായി കോവിൻ വെബ്സൈറ്റിലെ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിലെ ഡേറ്റയനുസരിച്ചുള്ള ഗ്രാഫിനൊപ്പമായിരുന്നു രാഹുലിെന്റ പരിഹാസം.
ഒരൊറ്റ ദിവസത്തെ മാത്രം കാര്യം എന്ന വിധത്തിൽ 'ഇവൻറ് ഓവർ' (പരിപാടി കഴിഞ്ഞു) എന്ന് വാക്സിനേഷൻ ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു ട്വീറ്റ്. 2.1 കോടി വാക്സിനേഷനുകൾക്കായി കൂടുതൽ ദിവസങ്ങൾ കാത്തിരിക്കുന്നു. ഈ വേഗതയാണ് നമ്മുടെ രാജ്യത്തിന് വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

