Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 24...

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 66,999 കോവിഡ്​ രോഗികൾ; 942 മരണം

text_fields
bookmark_border
ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 66,999 കോവിഡ്​ രോഗികൾ; 942 മരണം
cancel

ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ്​ വർധനവ്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,999 പേർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ബാധിതരുടെ എണ്ണം 23,96,638 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 942 കോവിഡ്​ മരണങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന്​ മരിച്ചവരുടെ എണ്ണം 47,033 ആയി. ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ള മഹാരാഷ്​ട്രയിൽ കഴിഞ്ഞ ദിവസം 344 പേരാണ്​ മരിച്ചത്​. കർണാടകയിൽ 112 കോവിഡ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ആരോഗ്യമന്ത്രാലയത്തി​െൻറ ഒൗദ്യോഗിക കണക്ക്​ പ്രകാരം രാജ്യത്തെ മരണനിരക്ക്​ 1.96 ശതമാനമാണ്​.

ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇതുവരെ 16,95,982 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 70.77 ശതമാനമായി ഉയർന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 27.27 ശതമാനമായി​​. 6,53,622 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

പ്രതിദിന കോവിഡ്​ രോഗികളുടെ കണക്കിൽ ഇന്ത്യയാണ്​ ഒന്നാംസ്ഥാനത്തുള്ളത്​. ആഗസ്​റ്റ്​ 12​ വരെയുള്ള കണക്ക്​ പ്രകാരം രാജ്യത്ത്​ 2,68,45,688 കോവിഡ്​ പരിശോധനകളാണ്​ നടത്തിയിട്ടുള്ളതെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ ദിവസം 8,30,391 കോവിഡ്​ സാമ്പിളുകൾ പരിശോധിച്ചതായും ഐ.സി.എം.ആർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India newsCovid India​Covid 19ICMR covid test
Next Story