ആദ്യ ദിനം റെക്കോഡ്, രണ്ടാം നാൾ മരണം; എവറസ്റ്റ് കീഴടക്കിയ സംഘത്തിലെ രണ്ട് ഇന്ത്യക്കാർ മലയിറക്കത്തിനിടെ മരണപ്പെട്ടു
text_fieldsകാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ സംഘത്തിലെ രണ്ട് ഇന്ത്യക്കാർ മലയിറങ്ങുന്നതിനിടെ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം, ഒരൊറ്റ ദിവസം ഏറ്റവും കൂടുതൽ പർവതാരോഹകർ കൊടുമുടിയിലെത്തിയ റെക്കോഡ് സ്ഥാപിച്ച 274 അംഗ സംഘത്തിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരാണ് മരിച്ചത്. അരുൺകുമാർ തിവാരി, സന്ദീപ് ആരെ എന്നിവരാണ് മരിച്ചത്.
ബുധനാഴ്ചയാണ് സംഘം 8848 മീറ്റർ താണ്ടി കൊടുമുടി കീഴടക്കിയത്. വ്യാഴാഴ്ച മടക്കയാത്ര തുടങ്ങുകയും ചെയ്തു. മടക്കയാത്രക്കിടെ ഇരുവർക്കും ശ്വാസതടസ്സം നേരിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. മഞ്ഞുവീഴ്ചയും അപകടകരമായ ഹിമഭിത്തികളും കാരണം ഇത്തവണത്തെ വസന്തകാല എവറസ്റ്റ് ദൗത്യം വൈകിയാണ് ആരംഭിച്ചത്. ഈ സീസണിൽ അഞ്ചുപേരാണ് ഇത്തരത്തിൽ മരണത്തിന് കീഴടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

