പ്രതിരോധത്തിനു റെക്കാർഡ് വിഹിതം; 7.85 ലക്ഷം കോടിയായി ഉയർത്തി
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ ബജറ്റിൽ വൻ വർധന പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2026-27 സാമ്പത്തിക വർഷത്തേക്ക് 7.85 ലക്ഷം കോടി രൂപയാണ് പ്രതിരോധ മന്ത്രാലയത്തിന് അനുവദിച്ചത്.
2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 15 ശതമാനത്തിലധികം ഗണ്യമായ വർധനവാണിത് രേഖപ്പെടുത്ത്യത്. പ്രതിരോധ വിഹിതത്തിൽ ഉണ്ടായ ഈ വർധന രാജ്യത്തെ സൈനിക ചരിത്രത്തിലെ തന്നെ റെക്കോഡാണ്.
സായുധ സേനയുടെ ആധുനികവൽക്കരണത്തിനായി മാത്രം 2.19 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. ഇതു കഴിഞ്ഞ വർഷത്തെക്കാൾ 21.84 ശതമാനം കൂടുതലാണ്. പുതിയ വിമാനങ്ങൾക്കും എൻജിനുകൾക്കുമായി 63,733 കോടി രൂപ അനുവദിച്ചു. റഫാൽ യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ തുടങ്ങിയവ വാങ്ങുന്നതിനുള്ള കരാറുകൾക്ക് ഇത് വേഗം കൂട്ടും.
പ്രതിരോധ മേഖലയിലെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നിർമാണത്തിനുമായി ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

