Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

`യേശുവിന്‍റെ ശ്രേഷ്ഠമായ ചിന്തകളെ ഓർത്ത്, സമൂഹത്തെ സേവിക്കുന്നതിൽ ഊന്നൽ നൽകണം​' ക്രിസ്തുമസ് ആശംസയുമായി പ്രധാനമന്ത്രി

text_fields
bookmark_border
Recall noble thoughts of Lord Christ: PM Modi extends Christmas greetings
cancel

ന്യൂഡൽഹി: ക്രിസ്തുമസ് ദിനത്തിൽ ജനങ്ങൾക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിസ്തുമസ് ദിനം സമൂഹത്തിൽ ഐക്യവും സാഹോദര്യവും വർധിപ്പിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

'ക്രിസ്തുമസ് ആശംസകൾ! ഈ സവിശേഷ ദിനം സമൂഹത്തിൽ ഐക്യവും സാഹോദര്യവും വർധിപ്പിക്കട്ടെ. യേശുവിന്‍റെ ശ്രേഷ്ഠമായ ചിന്തകളെ ഓർക്കുകയും സമൂഹത്തെ സേവിക്കുന്നതിൽ ഊന്നൽ നൽകുകയും ചെയ്യുന്നു.' -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വീണ്ടും കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തിലാണ് ലോകം ക്രിസ്തുമസ് ആഘോഷിക്കുന്നത്. നേരത്തെ, കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച 27ന് രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

നിർദേശം നൽകിയിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച കേന്ദ്രം രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Recall noble thoughts of Lord Christ: PM Modi extends Christmas greetings
Next Story