Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Suvendu Adhikari
cancel

മമതക്ക്​ തിരിച്ചടി; ബംഗാൾ ഗതാഗത മന്ത്രി രാജിവെച്ചു, ബി.ജെ.പിയിൽ ചേർന്നേക്കും

text_fields
bookmark_border

ന്യൂഡൽഹി: ​തൃണമൂൽ കോൺഗ്രസ്​ നേതാവും പശ്ചിമബംഗാൾ ഗതാഗത മന്ത്രിയുമായ സുവേന്ദു അധികാരി മന്ത്രിസ്​ഥാനം രാജിവെച്ചു. മാസങ്ങളായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സുവേന്ദു അധികാരി രാജിക്കത്ത്​ മുഖ്യമന്ത്രി മമതാ ബാനർജിക്കും ​പകർപ്പ്​ ഗവർണർ ജഗ്​ദീപ്​ ധൻകറിനും നൽകി.

നിലവിൽ എം.എൽ.എ മാത്രമാണ്​ സുവേന്ദു. പാർട്ടിയിൽനിന്ന്​ രാജിവെക്കുമെന്നാണ്​ വിവരം. ഇദ്ദേഹം ബി.ജെ.പിയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്​. അടുത്ത വർഷം നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ടാണ്​ നീക്കം.

ബംഗാളിലെ നന്ദിഗ്രാമിൽനിന്ന്​ നിയമസഭയിലെത്തിയ സുവേന്ദു കഴിഞ്ഞ മൂന്നുമാസമായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. പാർട്ടി മീറ്റിങ്ങുകളിൽനിന്നും കാബിനറ്റിൽനിന്നും ഇദ്ദേഹം മാറിനിന്നിരുന്നു. തൃണമൂൺ കോൺഗ്രസി​െൻറ കൊടിയോ, ​ബാനറുകളോ ഇല്ലാതെ സ്വന്തമായി റാലികളും സുവേന്ദു സംഘടിപ്പിച്ചിരുന്നു. മുതിർന്ന നേതാവായ സുവേന്ദുവിനെ അനുനയിപ്പിക്കാൻ പാർട്ടി രംഗത്തെത്തിയെങ്കിലും നീക്കം പരാജയപ്പെടുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rebel Trinamool Minister Suvendu Adhikari Quits
Next Story