Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ വിമത കോൺഗ്രസ് ...

യു.പിയിൽ വിമത കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
യു.പിയിൽ വിമത കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു
cancel

ലക്നൗ: ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽനിന്നുള്ള വിമത കോൺഗ്രസ് എം.എൽ.എ അതിഥി സിങ് ബി.ജെ.പിയിൽ ചേർന്നു. അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്, കോൺഗ്രസിനെയും നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ചിരുന്ന അതിഥി ബി.ജെ.പിയിൽ ചേരുന്നത്.

സംഘടന വിരുദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം മെയിൽ കോൺഗ്രസിന്‍റെ വനിത വിഭാഗത്തിൽനിന്ന് അതിഥിയെ പുറത്താക്കിയിരുന്നു. സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന അഖിലേഷ് സിങ്ങിന്‍റെ മകളാണ്. 2017ൽ റായ്ബറേലിയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച അവർ, പിന്നീട് പാർട്ടിയുടെ കടുത്ത വിമർശകയായി.

മുൻ ബി.എസ്.പി എം.എൽ.എ വന്ദന സിങ്ങും ബി.ജെ.പിയിൽ ചേർന്നു. ഇരുവരെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് പാർട്ടിയിലേക്ക് സ്വീകരിച്ചു. അതിഥിയുടെ വരവോടെ കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ റായ്ബറേലിയിൽ വിള്ളലുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

Show Full Article
TAGS:BJP Congress Aditi Singh 
News Summary - Rebel Congress MLA Aditi Singh, BSP's Vandana Singh join BJP
Next Story