Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്ര നിർമാണം:...

രാമക്ഷേത്ര നിർമാണം: വി.എച്ച്​.പിയുടെ പിൻമാറ്റത്തിന്​ പിന്നിൽ...

text_fields
bookmark_border
രാമക്ഷേത്ര നിർമാണം: വി.എച്ച്​.പിയുടെ പിൻമാറ്റത്തിന്​ പിന്നിൽ...
cancel

ന്യൂഡൽഹി: അയോധ്യയി​െല രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട്​ ആർ.എസ്​.എസിനുള്ളിലെ ആശയക്കുഴപ്പമാണ്​ ​െതരഞ്ഞ െടുപ്പ്​ സമയത്ത്​ ക്ഷേത്ര നിർമാണം ഉന്നയിക്കേണ്ടതില്ലെന്ന​ തീരുമാനത്തിലേക്ക്​ വിശ്വ ഹിന്ദു പരിഷത്തിനെ എത്തി ച്ചതെന്ന്​ സൂചന.

കുംഭമേളക്കിടെ രാമക്ഷേത്ര നിർമാണം ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടിയ ധർമ്മ സൻസദി​​​െൻറ ആദ്യ മണിക്കൂറുകളിൽ ​ വേദിയിലിരിക്കുന്ന വിശിഷ്​ടാതിഥികളേക്കാൾ കുറവായിരുന്നു സദസിലുണ്ടായിരുന്നവർ. പിന്നീട്​ ആളുക ൾ വന്നെങ്കിലും യോഗം അവസാനിക്കും വരെയും പകുതി ഹാൾ പോലും നിറഞ്ഞിരുന്നില്ല.

അയോധ്യയിലെ രാമക്ഷേത്രമെന്ന സ ്വപ്​നം ഹിന്ദുക്കൾ ഉപേക്ഷിച്ചതാണോ അതോ തിരിച്ചറിവോ? എന്തായാലും യോഗം കൊണ്ട്​ വി.എച്ച്​.പി ഒരു കാര്യം മനസില ാക്കി. രാമക്ഷേത്രത്തെ തെരഞ്ഞെടുപ്പിന്​ മാത്രമായി ഉപയോഗിക്കുന്നത്​ ക്ഷേത്ര നിർമാണത്തെ അനുകൂലിക്കുന്നവർ അംഗീകരിക്കുന്നില്ല. ഇൗ തിരിച്ചറിവാണ്​ അടുത്ത നാലുമാസത്തേക്ക്​ ക്ഷേത്ര നിർമാണം സംബന്ധിച്ച പ്രക്ഷോഭങ്ങൾ നടത്തില്ലെന്ന തീരുമാനത്തിലേക്ക്​ വി.എച്ച്​.പിയെ നയിച്ചത്​.

സമൂഹത്തി​​​െൻറ ക്ഷമ പരീക്ഷിക്കാതെ രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ ഒാർഡിനൻസ്​ പാസാക്കണ​െമന്ന്​ കഴിഞ്ഞ വിജയദശമി ദിനത്തിൽ ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്​ പറഞ്ഞിരുന്നു. ബഹുജനങ്ങളുടെ വികാരം ഭരണത്തിലിരിക്കുന്നവർ മനസിലാക്കണമെന്ന്​ രാമക്ഷേത്ര നിർമാണത്തിനായി ഡൽഹിയിൽ നടന്ന ചടങ്ങിൽ ആർ.എസ്​.എസ്​ ഉപ മേധാവി ഭയ്യാജി ജോഷിയും പറഞ്ഞിരുന്നു.

എന്നാൽ പിന്നീടുള്ള മോഹൻ ഭാഗവതി​​​െൻറ പ്രസംഗങ്ങളൊന്നും തന്നെ രാമക്ഷേത്ര നിർമാണത്തിനെ അനുകൂലിക്കുന്നതായിരുന്നില്ല. ഒരു പൊതുപരിപാടിയിൽ ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞത്​ ഇങ്ങനെയാണ്​ ‘‘ ഇത്​ തെരഞ്ഞെടുപ്പ്​ കാലമാണ്​. ഇൗ സാഹചര്യത്തിൽ രാമക്ഷേത്ര നിർമാണ നീക്കത്തി​​​െൻറ സ്വാധീനം എത്രത്തോളമുണ്ടെന്ന്​ ഞങ്ങൾ സൂക്ഷ്​മമായി നിരീക്ഷിക്കുകയാണ്​. വോട്ടർമാരെ സന്തോഷിപ്പിക്കാൻ വേണ്ടിമാത്രം ഞങ്ങൾ രാമക്ഷേത്രം നിർമിക്കുകയില്ല ’’ അതുവരെ ജയ്​ ശ്രീരാം വിളിച്ചിരുന്ന സദസ്യർ അപ്പോൾ നിശബ്​ദരായിരുന്നു.

രാമക്ഷേത്രം ഒറ്റശ്രമത്തിൽ പൂർത്തിയാക്കരുതെന്ന്​ ബാലസാഹെബ്​ (മധുകർ ദത്താത്രേയ ദേവറസ്​) പറഞ്ഞിട്ടുണ്ട്​. അതിന്​ കുറഞ്ഞത്​ 20-30 വർഷമെങ്കിലും വേണം. മൂന്നു വർഷം കൂടി കഴിയു​േമ്പാൾ രാമജൻമഭൂമി പ്രക്ഷോഭം 30 വർഷം തികയും. അതാണ്​ നമ്മുടെ ലക്ഷ്യം- ഭാഗവത്​ കൂട്ടിച്ചേർത്തു. ഭാഗവതി​​​െൻറ പ്രസംഗത്തിനു ശേഷം സംസാരിക്കാനെത്തിയ വനിതാ ജ്യോതിഷി 2020 ൽ രാമക്ഷേത്രം നിർമിക്കുമെന്ന്​ ഗണിച്ചു നോക്കിയപ്പോൾ മനസിലായെന്ന്​ പറഞ്ഞു.

അതോടെ സദസിലിരുന്നവർ പരസ്​പരം ബഹളവും തർക്കവുമായി. രാമക്ഷേത്രത്തി​​​െൻറ ശിലാസ്​ഥാപാന തീയതി പ്രഖ്യാപിക്കണ​െമന്ന്​ ആവശ്യപ്പെട്ട്​ വി.എച്ച്​.പി വളണ്ടിയർമാരുമായി സദസ്സിൽ തർക്കമുണ്ടായി. പലരും ഭാഗവതിനെയും ആർ.എസ്​.എസിനെയും വിമർശിച്ചു.

തങ്ങളുടെ വിശ്വാസത്തെ ആർ.എസ്​.എസും വി.ച്ച്​.പിയും രാഷ്​ട്രീയമായി ഉപയോഗിച്ചുവെന്ന്​ അവർ ആരോപിച്ചു. ഭാഗവതിന്​ ശിലാസ്​ഥാപന തീയതി പ്രഖ്യാപിക്കാനാവില്ലായിരുന്നു. കാരണം തീയതി പ്രഖ്യാപിച്ചാൽ പിന്നെ ജനങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെയാകുമെന്ന്​ അദ്ദേഹം കരുതി. പലരും യോഗത്തിൽ നിന്ന്​ ഇറങ്ങിപ്പോയി. ബി.ജെ.പിക്ക്​ വോട്ട്​ ​െചയ്യണമെന്ന്​ ആ യോഗത്തിൽ ആവശ്യപ്പെടു​േമ്പാൾ വളരെ ചെറിയ സദസ്​ മാത്രമായിരുന്നു കേൾക്കാനുണ്ടായിരുന്നത്​.

ജനുവരി അവസാനത്തിൽ ദ്വാരകാ പീഠത്തിലെ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നടന്ന പരംധർമ്​ സൻസദിൽ വെച്ച്​ എല്ലാ ഹിന്ദുക്കളും ഫെബ്രുവരി 21ന്​ അയോധ്യയിൽ എത്തണമെന്നും അന്ന്​ അവിടെ രാമക്ഷേത്രത്തിന്​ തറക്കല്ലിടുമെന്നും പ്രഖ്യാപിച്ചു. ഇത്​ രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട്​ സംഘപരിവാറിനെ നേരിട്ട്​ വെല്ലുവിളിക്കുന്നതായിരുന്നു.

രാമക്ഷേത്ര നിർമാണം എന്ന നടക്കാത്ത സ്വപ്​നം കാട്ടി ആർ.എസ്​.എസും വി.എച്ച്​.പിയും ബി.ജെ.പിക്ക്​ വോട്ട്​ പിടിക്കുകയാണെന്ന​ ചിന്തയാണ്​ കുഭമേളയിലെ ധർമ സൻസദിലെ പങ്കാളിത്ത കുറിവലേക്ക്​ നയിച്ചതെന്ന്​ മനസിലാക്കിയാണ്​ ഇൗ പിൻമാറ്റമെന്ന്​ വിലയിരുത്തപ്പെടുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssVHPayodhyaBabri Masjidmalayalam newsRam Temple Ayodhya
News Summary - Reason for VHP’s Sudden Retreat on Ram Mandir -India News
Next Story