Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രിയാസി ആക്രമണം; ആറു പേർ കസ്റ്റഡിയിൽ

text_fields
bookmark_border
രിയാസി ആക്രമണം; ആറു പേർ കസ്റ്റഡിയിൽ
cancel

ശ്രീഗർ: ജമ്മു കശ്മീരി​ലെ രിയാസിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് ആറു പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീർഥാടകർ സഞ്ചരിച്ച ബസിനു നേർക്ക് വെടിയുതിർത്തതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ​​ആക്രമികൾക്കായി വ്യാപക അന്വേഷണം ആരംഭിച്ചിരുന്നു.

തീവ്രവാദി ആക്രമണത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടതായ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ആറു പേർ കസ്റ്റഡിലായിയെന്ന വിവരവും.

അതിനിടെ, കൊല്ലപ്പെട്ടവരിൽ നാലു പേർ രാജസ്ഥാനിൽനിന്നും മൂന്ന് പേർ ഉത്തർപ്രദേശിൽനിന്നുമുള്ളവരാണെന്ന റിപ്പോർട്ടും പുറത്തുവന്നു.




Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reasi terror attack; Six people are in custody
Next Story