
ഇത് ശരിക്കും സത്യമാണോ? ആരലിനെ പിടിക്കാൻ 'പുക' വിട്ട് മത്സ്യം- ഞെട്ടിക്കുന്ന വീഡിയോ വൈറൽ
text_fields
ലണ്ടൻ: ശരിക്കും പുകവിട്ട് അലസമായി നടക്കുന്ന മത്സ്യം ഉണ്ടാകുമോ? അതും ശത്രുവിനെ നേരിടുേമ്പാൾ. പഴയ സിനിമകളിലെ വില്ലന്മാർ ഇതും ഇതിലേറെയും ചെയ്യുന്നത് പതിവു കാഴ്ചയായിരുന്നുവെന്നത് സത്യം. പക്ഷേ, ഇത്തവണ വില്ലൻ വേഷം കെട്ടുന്നത് ഒരു മത്സ്യമാണ്. മാളത്തിൽ ഒളിച്ചിരിക്കുന്ന ഇരയായ ആരൽ മത്സ്യത്തെ പുറത്തുചാടിച്ച് പിടിക്കാൻ മറ്റൊരു വലിയ മത്സ്യം പുക വിട്ട് 'ഭീകരാന്തരീക്ഷം' സൃഷ്ടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ജലത്തിനടിയിൽ മണ്ണുപുതഞ്ഞ സ്ഥലത്തെ മാളത്തിലോ അതോ കുഴിവീണ മരത്തടിക്കുള്ളിലോ ആരൽ ഒളിഞ്ഞിരിക്കുകയാണ്. പെട്ടെന്ന്, സ്ഥലത്തെത്തുന്ന ഒരു മത്സ്യം പലവട്ടം ശക്തിയായി മാളത്തിനുള്ളിലേക്ക് പുകയൂതുന്നു. ഇതിൽ ചകിതമായിട്ടാകണം, ആരൽ പുറത്തുവരുന്നു.
പിന്നീട്, കുറച്ചുനേരം നടക്കുന്നത് എലിയും പൂച്ചയും കളിയാണ്. മാളത്തിന് പുറത്ത് മത്സ്യം കാത്തിരിക്കുന്നു. ആരൽ പുറത്തെത്തുംനേരം മത്സ്യം പിന്തുടരുന്നു. വീണ്ടും ഉൾവലിയുന്ന ആരൽ എല്ലാം അവസാനിച്ചെന്ന് കരുതി അവസാന തവണയും പുറത്തെത്തുന്നു. പക്ഷേ, രക്ഷപ്പെടാൻ പഴുതു നൽകാതെ മത്സ്യം മുഴുവനായി മീനിനെ അകത്താക്കുന്നു.
അൽപം പഴക്കമുള്ളതെന്ന് തോന്നിക്കുന്ന വിഡിയോ ഒരു ഐ.എഫ്.എസ് ഓഫീസറാണ് ട്വിറ്ററിൽ പങ്കുവെച്ചത്.
സമാനമായ മീൻപിടിത്തത്തിെൻറ വിഡിയോകൾ അനുബന്ധമായി മറ്റു പലരും പങ്കുവെക്കുന്നുണ്ട്. എന്നാൽ, ആദ്യ പുകവിട്ട് ഇരയെ പിടിക്കുന്ന വിഡിയോ ഒരിക്കലും സത്യമാകില്ലെന്നും മത്സ്യത്തിന് അങ്ങനെയൊന്നും ആകില്ലെന്നും സ്ഥിരീകരിക്കുന്നു ചിലർ.
സത്യവും അസത്യവും തിരഞ്ഞ് അന്വേഷണം സജീവമാണെങ്കിലും വിഡിയോ അതിവേഗം ഓടിനടക്കുന്നുണ്ട്, സമൂഹ മാധ്യമങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
