Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏത്​ ശിക്ഷ...

ഏത്​ ശിക്ഷ ഏറ്റുവാങ്ങാനും തയാർ; മ​ദ്രാസ്​ ഹൈകോടതിയുടെ വിമർശനത്തിന്​ തെര​ഞ്ഞെടുപ്പ്​ കമീഷന്‍റെ മറുപടി

text_fields
bookmark_border
election commision of india
cancel

ന്യൂഡൽഹി: അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ചില ഘട്ടങ്ങൾ മാറ്റിവെക്കാൻ തെരഞ്ഞെടുപ്പ്​ കമീഷൻ ആലോചിച്ചിരുന്നുവെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷണർ രാജീവ്​ കുമാർ. എന്നാൽ, തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചാൽ സംസ്​ഥാനങ്ങൾ രാഷ്​ട്രപതി ഭരണത്തിലേക്ക്​ പോകുമെന്നത്​ കണക്കിലെടുത്ത്​ അതിന്​ തയാറായില്ലെന്നും കരട്​ സത്യവാങ്​മൂലത്തിൽ കമീഷണർ വ്യക്​തമാക്കുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ്​ കമീഷൻ ഇതിനേക്കാൾ കടുത്ത വിമർശനത്തിന്​ ഇരയായേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാ​ങ്കേതിക കാരണങ്ങളാൽ കോടതിയിൽ സമർപ്പിക്കാൻ സാധിക്കാതിരുന്ന സത്യവാങ്​മൂലത്തിലാണ്​ കമീഷൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്​. കോവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമീഷന്‍ മാത്രമാണെന്ന മദ്രാസ് ഹൈകോടതിയുടെ രൂക്ഷവിമർശനത്തിന്​ മറുപടിയായി തയാറാക്കിയതാണ്​ സത്യവാങ്​മൂലമെന്നാണ്​ കരുതുന്നത്​. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമീഷന് കഴിഞ്ഞില്ല.

രാഷ്​ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമീഷന്‍ പരാജയപ്പെട്ടുവെന്നും മദ്രാസ് ഹൈകോടതി കുറ്റപ്പെടുത്തിയിരുന്നു. ചെയ്​തത്​ തെറ്റാണെങ്കിൽ എന്ത്​ ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണ്​. രാജിവെക്കാനും റെഡിയാണ്​. എന്നാൽ, ജനാധിപത്യം സംരക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തെ മുൻനിർത്തിയാണ്​ നടപടി സ്വീകരിച്ചതെന്നും രാജീവ്​കുമാർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madras high courtElection Commission
News Summary - Ready to accept any punishment; Election Commission
Next Story