2019ൽ നേതൃത്വം ഏറ്റെടുക്കുമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ തയാറെന്ന് വ്യക്തമായ സൂചന നൽകി കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി. കോൺഗ്രസിെൻറ നേതൃസ്ഥാനം ഏറ്റെടുക്കാൻ താൻ പൂർണമായും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാഴ്ചത്തെ സന്ദർശനത്തിന് അമേരിക്കയിൽ എത്തിയ രാഹുൽ കാലിഫോർണിയയിലെ ബെർക്കിലി സർവകലാശാലയിൽ വിദ്യാർഥികളോട് സംസാരിക്കെവയാണ് നേതൃത്വത്തെചൊല്ലി കോൺഗ്രസിൽ നിലനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത്. ഇതോടെ സംഘടനതെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാവുമെന്ന് ഉറപ്പായി.
തെരഞ്ഞെടുപ്പിനെ രാഹുൽ മുന്നിൽ നിന്ന് നയിക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ മാത്രമല്ല, യു.പി.എയോട് ഒപ്പമുള്ള കക്ഷികളും ഉയർത്തിയിരുന്നു. അപ്പോഴെല്ലാം ഒഴിഞ്ഞുനിന്ന രാഹുൽ ഗാന്ധി ഇതോടെ മനസ്സ് തുറന്നിരിക്കുകയാണ്. നേതൃത്വത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പം അകന്നതോടെ കോൺഗ്രസ് നേതൃത്വത്തിനും രാഹുലിനെ മുന്നിൽനിർത്തിയുള്ള സഖ്യ സാധ്യതകൾ ഇനി അന്വേഷിക്കാനാവും.
2012 മുതൽ കോൺഗ്രസിനുണ്ടായ തെരഞ്ഞെടുപ്പ് തോൽവികൾക്ക് കാരണം പാർട്ടിയെ ഗ്രസിച്ച ധാർഷ്ട്യം ആയിരുന്നുവെന്ന് സമ്മതിച്ച രാഹുൽ ഗാന്ധി, കുടുംബവാഴ്ച തെൻറ കാര്യത്തിൽ മാത്രമല്ല ഉള്ളതെന്നും ഇന്ത്യയിൽ അതൊരു യാഥാർഥ്യമാണെന്നും തുറന്നടിച്ചു. നേരേത്ത സർവകലാശാലയിൽ ‘ഇന്ത്യക്ക് 70: മുന്നോട്ടുള്ള വഴിയിലെ പ്രതിഫലനങ്ങൾ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവേ പ്രധാനമന്ത്രി നേരന്ദ്ര മോദിയെ വിേദശനയം, നോട്ട് അസാധുവാക്കൽ, വർധിച്ചുവരുന്ന അസഹിഷ്ണുതയും അക്രമങ്ങളും എന്നീ വിഷയങ്ങൾ എടുത്തുപറഞ്ഞ് അദ്ദേഹം കടന്നാക്രമിച്ചു. വിദേശരാജ്യത്ത് വെച്ച് തെൻറ രാഷ്ട്രീയ എതിരാളിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ ആക്രമണത്തെ ഗൗരവത്തോടെ കണ്ട ബി.ജെ.പിയും മറുപടിയുമായി രംഗത്തുവന്നു.
കോൺഗ്രസിെൻറ നേതൃത്വം ഏറ്റെടുക്കാൻ താൻ പൂർണമായും സന്നദ്ധനാണ്. എന്നാൽ, സംഘടനതെരെഞ്ഞടുപ്പാണ് അത് തീരുമാനിക്കേണ്ടത്. അതിപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. താൻ നേതൃസ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് പാർട്ടി തീരുമാനിക്കും -രാഹുൽ വിശദീകരിച്ചു. 2012 മുതലുള്ള കുറച്ച് നാളുകളിൽ കോൺഗ്രസിന് ദേശീയ തെരെഞ്ഞടുപ്പിൽ തിരിച്ചടി നേരിടാൻ കാരണം പാർട്ടിയെ ഗ്രസിച്ച ധാർഷ്ട്യമായിരുന്നു. തങ്ങൾ ജനങ്ങളുമായി സംവദിക്കുന്നത് അവസാനിപ്പിച്ചു. പാർട്ടിയെ പുനർനിർമിക്കാനും മുന്നോട്ട് കൊണ്ടുപോവാനും ഒരു കാഴ്ചപ്പാട് ഉണ്ടാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ തിരഞ്ഞുപിടിച്ച് ഉയർത്തുന്ന കുടുംബവാഴ്ച ആേക്ഷപങ്ങൾക്കും അദ്ദേഹം മറുപടി നൽകി. അച്ഛനോ അമ്മൂമ്മയോ അപ്പൂപ്പനോ ഒക്കെ രാഷ്ട്രീയത്തിലുള്ള ആളുകളുണ്ട്. അക്കാര്യത്തിൽ തനിക്ക് ഒന്നും ചെയ്യാനാവില്ല. മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇതാണ് സ്ഥിതി. ഇന്ത്യ പ്രവർത്തിക്കുന്നതും ഇത്തരത്തിലാണ്.
കുടുംബവാഴ്ചരാഷ്ട്രീയം എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഒരു പ്രശ്നമാണ്. അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിൻ, അഭിഷേക് ബച്ചൻ, മുകേഷ്-അനിൽ അംബാനിമാർ എല്ലാം കുടുംബവാഴ്ചയുടെ ഉദാഹരണമാണ്. ഇൗ രാജ്യം മുഴുവൻ ഇങ്ങനെയാണ് ചലിക്കുന്നത്. അയാൾക്ക് കഴിവുേണ്ടാ, സംവേദനക്ഷമതയുണ്ടോയെന്നതാണ് യഥാർഥ ചോദ്യം. തെൻറ വിശ്വാസ്യത നശിപ്പിക്കാനും തന്നെ മണ്ടനെന്നും കഴിവില്ലാത്തവനെന്നും ആക്ഷേപിക്കാനുമായി പ്രധാനമന്ത്രി മോദിയുടെ കീഴിൽ ആയിരക്കണക്കിന് സമൂഹമാധ്യമപോരാളികൾ പ്രവർത്തിക്കുകയാണ്. ആർക്കെതിരായ അക്രമത്തിനും താൻ എതിരാണെന്ന് 1984 െല സിഖ് കലാപത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയ രാഹുൽ, തെൻറ അമ്മൂമ്മയും പിതാവും കൊലചെയ്യപ്പെട്ടത് ഒാർമിപ്പിച്ചു.
രാഹുലിെൻറ ആക്ഷേപങ്ങളോട് പ്രതികരിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി പരാജയപ്പെട്ട നാടുവാഴിയെന്ന് അദ്ദേഹത്തെ ആക്ഷേപിച്ചു. കുടുംബവാഴ്ചയെ ന്യായീകരിച്ച കോൺഗ്രസ് നേതാവിന് മറുപടിയായി പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ കുടുംബപശ്ചാത്തലം ചൂണ്ടിക്കാണിച്ച അവർ, ഇന്ത്യൻ ജനാധിപത്യം ചലിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും പറഞ്ഞു.
ഒരു പരാജയെപ്പട്ട നാടുവാഴി തെൻറ പരാജയപ്പെട്ട രാഷ്ട്രീയയാത്രയെക്കുറിച്ച് പറയാനും രാഷ്ട്രീയ എതിരാളികളെ ഇകഴ്ത്താനും അേമരിക്കയിൽ ഒരു വേദി തെരഞ്ഞെടുെത്തന്നും ആരോപിച്ചു. എന്നാൽ, മോദിയാണ് വിദേശമണ്ണിൽ ഇന്ത്യയെ അപമാനിച്ചതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
