ബി.െജ.പിെയ പരാജയപ്പെടുത്താൻ ബി.എസ്.പിക്ക് സീറ്റുകൾ വിട്ടുകൊടുക്കും - അഖിലേഷ്
text_fieldsന്യൂഡൽഹി: വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുത്താനായി ചില സീറ്റുകൾ ബി.എസ്.പിക്ക് വിട്ടുനൽകാൻ തയാറാണെന്ന് സമാജ്വാദി പാർട്ടി പ്രസിഡൻറ് അഖിലേഷ് യാദവ്.
ബി.എസ്.പിയുമായി സഖ്യം രൂപീകരിച്ചിട്ടുണ്ട്. ആ സഹകരണം തുടരാനാണ് ആഗ്രഹം. രണ്ടോ നാലോ സീറ്റുകൾ ബി.എസ്.പിക്ക് വിട്ടുകൊടുക്കാനും തയാറാണ്. ബി.എസ്.പിയുമായി ചേർന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും അഖിലേഷ് പറഞ്ഞു.
കഴിഞ്ഞ കൈരാന, ഗൊരഖ്പൂർ, ഫൂൽപൂർ ഉപതെരഞ്ഞെടുപ്പുകളിൽ സഖ്യം വിജയം നേടിയിരുന്നു. ഇൗ കൂട്ടുകെട്ട് എത്രകാലം തുടരുമെന്നതായിരുന്നു സംശയം. എന്നാൽ എന്ത് ത്യാഗം സഹിച്ചും സഖ്യം തുടരുമെന്നതിെൻറ സൂചനയാണ് അഖിലേഷ് നൽകിയത്.
ബി.ജെ.പിെയ തകർക്കുകയെന്ന ലക്ഷ്യം വെച്ച് വിവിധപാർട്ടികൾ മഹാ സഖ്യം രൂപീകരിക്കണം. നാമെങ്ങനെ സഖ്യത്തിലാകും എന്നാണ് അവർ അത്ഭുതപ്പെടുന്നത്. എന്നാൽ നാം ഒരുമിച്ച് പ്രവർത്തിച്ച് ബി.ജെ.പിയെ തകർക്കുമെന്നും അഖിലേഷ് പറഞ്ഞു.
