Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ: സംവാദത്തിന്​...

റഫാൽ: സംവാദത്തിന്​ തയ്യാർ, സമയം സർക്കാറിന്​ നിശ്​ചയിക്കാമെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
റഫാൽ: സംവാദത്തിന്​ തയ്യാർ, സമയം സർക്കാറിന്​ നിശ്​ചയിക്കാമെന്ന്​ കോൺഗ്രസ്​
cancel

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ സംവാദത്തിന്​ കേന്ദ്ര മന്ത്രി അരുൺ ജെയ്​റ്റ്​ലിയുടെ വെല്ലുവിളി ഏറ്റെടുത്ത്​ കോൺഗ്രസ്​. ബുധനാഴ്​ച സംവാദം ആവാമെന്നും അതിനുള്ള സമയം കേന്ദ്ര സർക്കാറിന്​ തീരുമാനിക്കാമെന്നും കോൺഗ്രസ്​ നേതാവ്​ മല്ലികാർജ്ജുൻ ഖാർഗെ തിങ്കളാഴ്​ച ലോക്​സഭയിൽ പറഞ്ഞു.

റഫാൽ ഇടപാട്​ സംയുക്ത പാർലമ​​​െൻററി കമ്മിറ്റി അന്വേഷിക്കണമെന്ന ആവശ്യം​ ഖാർഗെ ആവർത്തിച്ചപ്പോഴാണ്​ അരുൺ ജെയ്​റ്റ്​ലി ഖാർഗെയെ സംവാദത്തിന്​ ക്ഷണിച്ചത്​. സർക്കാർ മറുപടി നൽകാൻ തയാറാ​െണന്നും ഖാർഗെ ചർച്ചയിൽ നിന്ന്​ ഒളിച്ചോടുകയാണെന്നും അരുൺ ജെയ്​റ്റ്​ലി അഭിപ്രായപ്പെട്ടിരുന്നു.

തുടർന്ന്​ സഭ പിരിയുന്നതിന്​ തൊട്ടു മുമ്പ്​ സംവാദത്തിന്​ തയാറാ​െണന്നും അതിനുള്ള​ സമയം നിശ്​ചയിക്കണമെന്നും മല്ലികാർജ്ജുൻ ഖാർഗെ സ്​പീക്കർ സുമിത്ര മഹാജനെ അറിയിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressarun jaitleyrafalemalayalam newsRafale debate
News Summary - Ready for Rafale debate’: Congress accepts Arun Jaitley’s dare, asks government to fix time -india news
Next Story