Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിനു വേണ്ടി...

കശ്​മീരിനു വേണ്ടി നൂറുതവണ നരകത്തിൽ പോകാൻ തയാർ -മെഹ്​ബൂബ മുഫ്​തി

text_fields
bookmark_border
കശ്​മീരിനു വേണ്ടി നൂറുതവണ നരകത്തിൽ പോകാൻ തയാർ -മെഹ്​ബൂബ മുഫ്​തി
cancel

ജമ്മു: കശ്​മീരിനു വേണ്ടി നരകത്തിൽ പോകാനും തയാറെന്ന്​ മുഖ്യമന്ത്രി മെഹ്​ബൂബ മുഫ്​തി. പി.ഡി.പി- ബി.ജെ.പി ബന്ധം പിശാചുമായുള്ള കരാറാണെന്ന്​ വിമർശിച്ച പ്രതിപക്ഷ നേതാവ്​ ഉമർ അബ്​ദുല്ലക്ക്​ മറുപടി നൽകുകയായിരുന്നു മെഹ്​ബൂബ മുഫ്​തി. 

സ്വന്തം ആവശ്യങ്ങൾ നേടി​െയടുക്കാൻ ആത്​മാവിനെ സാത്താന്​ പണയംവെച്ച മനുഷ്യ​​​െൻറ കഥ വിവരിച്ചാണ്​ ഉമർ അബ്​ദുല്ല  പി.ഡി.പി- ബി.ജെ.പി സഖ്യത്തെ വിമർശിച്ചിരുന്നത്​. 

ആറുവർഷം ഭരിക്കുന്നതിനായി മെഹ്​ബൂബ രാഷ്​ട്രീയ കച്ചവടത്തിലേർപ്പെട്ടു. നിങ്ങളുടെ മാന്യത​ക്കും അന്തസ്സി​നു​െമാപ്പം  രാഷ്​ട്രീയ ആത്​മാവിനെ കൂടി കൈക്കലാക്കിയ ശേഷമാണ്​ ആറു വർഷം ഭരിക്കാനുള്ള അവസരം ബി.ജെ.പി നൽകിയതെന്നും ഉമർ പറഞ്ഞു. 

ഇൗ കഥയുടെ അവസാനം മെഹബൂബയുടെ തീരുമാനമനുസരിച്ചാണ്​. നരകത്തീയിൽ നിന്ന്​ അവർക്ക്​ രക്ഷപ്പെടണമെങ്കിൽ തീരുമാനങ്ങളിൽ തിരുത്തലുകൾ ആവശ്യമാ​െണന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ, മിത്തുക്കളിലും കഥകളിലും താൻ വിശ്വസിക്കുന്നില്ലെന്ന്​ മെഹ്​ബൂബ പറഞ്ഞു. എനിക്ക്​ നരകത്തിൽ പോകാനുള്ള ഫത്​വ നൽകിയിരിക്കുകയാണ്​ അദ്ദേഹം. എന്നാൽ ദൈവം നമുക്ക്​ കശ്​മീർ എന്ന സ്വർഗം നൽകിയിരിക്കുന്നു​െവന്നാണ്​ ഞാൻ കരുതുന്നത്​. ഇൗ സ്വർഗം സംരക്ഷിക്കുന്നതിനായി 100 തവണ നരകത്തിൽ പോകാൻ ഞാൻ തയാറാണ്​. ഇവിടുത്തെ നരകത്തിൽ നിന്ന്​ ജനങ്ങളെ പുറത്തുകൊണ്ടുവരാൻ സാധിച്ചാൽ എനിക്ക്​ സന്തോഷമേയുള്ളൂവെന്നും മെഹ്​ബൂബ മുഫ്​തി പറഞ്ഞു. 

ബി.ജെ.പി രാജ്യത്തെ വലിയ പാർട്ടിയാണ്​. രാജ്യം ഭരിക്കാൻ അവരെ തെരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കരുതെന്നും മെഹ്​ബൂബ കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmiromar abdullahmehbooba muftymalayalam news
News Summary - Ready to Go to Hell for Kashmir Says Mehbooba Mufty - India News
Next Story