Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൻറിജൻ പരിശോധനയിൽ...

ആൻറിജൻ പരിശോധനയിൽ നെഗറ്റീവായ രോഗലക്ഷണങ്ങളുള്ളവരിൽ വീണ്ടും പരിശോധന വേണം -കേന്ദ്രം

text_fields
bookmark_border
ആൻറിജൻ പരിശോധനയിൽ നെഗറ്റീവായ രോഗലക്ഷണങ്ങളുള്ളവരിൽ വീണ്ടും പരിശോധന വേണം -കേന്ദ്രം
cancel


ന്യൂഡൽഹി: കോവിഡ്​ രോഗ ലക്ഷണങ്ങളുള്ളതും എന്നാൽ ​ദ്രുത ആൻറിജൻ ടെസ്റ്റുകളിൽ നെഗറ്റീവ്​ ആവുകയും ചെയ്​തവരിൽ വീണ്ടും പരിശോധന നടത്തണമെന്ന്​ കേന്ദ്രസർക്കാർ. കോവിഡ് സ്ഥിരീകരിക്കുന്നതിന് ആർ.ടി-പി.സി.ആർ പരിശോധന തന്നെ നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോവിഡ്​ വ്യാപനം തടയുന്നതിന് ഒര​ു​ പോസിറ്റീവ് കേസ്​ പോലും ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ലെന്ന്​ ഉറപ്പുവരുത്താണമെന്ന​ും മന്ത്രാലയം നിർദേശിച്ചു.

കോവിഡ്​ ഉറപ്പുവരുത്താൻ സംസ്ഥാനങ്ങൾ ദ്രുത ആൻറിജൻ പരിശോധന വർധിപ്പിക്കുന്ന സാഹചര്യത്തിലാണ്​ കേന്ദ്രസർക്കാറി​െൻറ നിർദേശം. ആൻറിജൻ ടെസ്​റ്റ്​ ചെലവുകുറഞ്ഞതും വേഗതത്തിൽ ഫലം ലഭിക്കുന്നതുമാണ്​. എന്നാൽ തെറ്റായ ഫലം ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) പോലും അംഗീകരിച്ചിട്ടുണ്ട്​.

ആൻറിജൻ ടെസ്റ്റിംഗ് കിറ്റുകൾ ഉപയോഗിച്ച് കണ്ടെയ്ൻമെൻറ്​ സോണുകളിൽ താമസിക്കുന്ന എല്ലാവരെയും പരിശോധിക്കണമെന്ന് അടുത്തിടെ ഐ.സി.എം.ആർ സംസ്ഥാനങ്ങളോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിശോധനക്ക്​ വിധേയനാകുന്ന വ്യക്തി നെഗറ്റീവ് ആയാലും രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ആർ‌.ടി-പി‌.സി‌.ആർ പരിശോധന നടത്തണമെന്നാണ്​ പുതിയ നിർദേശം. .

ഇന്ത്യയിലെ കോവിഡ് നിരക്ക്​ പ്രതിദിനം ഉയർന്നുകൊണ്ടിരിക്കുകയാണ്​. രാജ്യത്തെ പ്രതിദിന കോവിഡ്​ പോസിറ്റീവ് നിരക്ക് 8.4 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,735 കോവിഡ്​ കേസുകളാണ്​ ഇന്ത്യയിൽ രേഖപ്പെടുത്തിയത്​.ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ നിലവിൽ 9.19 ലക്ഷത്തിലധികം കോവിഡ്​ രോഗികളാണ്​ ചികിത്സയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COVID testICMRCOVIDRapid Antigen testSymptomatic Cases
Next Story