ആർ.സി.ബി വിജയഘോഷം; 75 വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsബംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ ഐ.പി.എൽ കിരീട വിജയത്തെത്തുടർന്നുള്ള ആഘോഷങ്ങൾ സിറ്റി പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിനെത്തുടർന്ന് എൻഫോഴ്‌സ്‌മെന്‍റ് നടത്തിയ റെയ്ഡുകളിൽ 75 വാഹനങ്ങൾ പിടിച്ചെടുത്തു.
ഐ.പി.എൽ 2026 ഫൈനലിന് മുന്നോടിയായി ക്രമസമാധാനം നിലനിർത്തുന്നതിനായി ബംഗളൂരു പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഘോഷയാത്രകൾ, പടക്കം പൊട്ടിക്കൽ, മറ്റ് പൊതുയോഗങ്ങൾ എന്നിവ നിരോധിക്കുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടും ഞായറാഴ്ച രാത്രി ആരാധകർ തെരുവിലിറങ്ങി ആഹ്ളാദ പ്രകടനം നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്.
നിയമലംഘന സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രധാനസ്ഥലങ്ങളിൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും നഗരത്തിലുടനീളം ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കൂടാതെ നോർത്ത് ഡിവിഷനിലെ 13 പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേകസംഘം ഗതാഗത നിയമലംഘകർക്കെതിരെ പരിശോധന നടത്തി. അര്‍ധരാത്രി അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും സംശയാസ്പദമായ രീതിയില്‍ വാഹനമോടിച്ചതിനും 71 ഇരുചക്ര വാഹനങ്ങടക്കം 75 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

