പുതിയ നോട്ടുകളിലെ സ്വച്ഛ് ഭാരത് ലോഗോ: വിശദാംശം നൽകാനാവില്ലെന്ന് ആർ.ബി.െഎ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് 500, 2000 രൂപയുടെ നോട്ടുകളിൽ ലോഗോ നൽകിയതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ നൽകാനാവില്ലെന്ന് റിസർവ് ബാങ്ക് (ആർ.ബി.െഎ).
സുരക്ഷ കാരണങ്ങളാൽ ഇത് വെളിപ്പെടുത്താനാവില്ലെന്ന് വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിൽ ആർ.ബി.െഎ വ്യക്തമാക്കി. ഇതേക്കുറിച്ചുള്ള ഉത്തരവോ മാർഗനിർദേശങ്ങളോ നൽകാനാവില്ലെന്നും വാർത്ത ഏജൻസിയായ പി.ടി.െഎ ലേഖകനെ ആർ.ബി.െഎ അറിയിച്ചു.
നോട്ടുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിവരാവകാശ നിയമപരിധിയിൽ വരില്ലെന്നാണ് റിസർവ് ബാങ്കിെൻറ മറുപടി. സാമ്പത്തികകാര്യ വകുപ്പിന് നൽകിയ വിവരാവകാശ അപേക്ഷ ആർ.ബി.െഎക്ക് കൈമാറുകയായിരുന്നു.
