കിട്ടാക്കടം: റിസർവ് ബാങ്കിന് കൂടുതൽ അധികാരം നൽകുന്ന ഒാർഡിനൻസിന് അംഗീകാരം
text_fieldsന്യൂഡൽഹി: കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിൽ റിസർവ് ബാങ്കിന് കേന്ദ്രസർക്കാർ വിപുലമായ അധികാരം നൽകുന്നു. ഇതിന് 1949ലെ ബാങ്കിങ് നിയന്ത്രണനിയമത്തിൽ േഭദഗതി വരുത്തും. ഭേദഗതി ഒാർഡിനൻസിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.
പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം ആശങ്കജനകമായി ഉയർന്ന സാഹചര്യത്തിലാണ് ഇവ തിരിച്ചുപിടിക്കാൻ റിസർവ് ബാങ്കിന് കൂടുതൽ നിയമപരമായ അധികാരം നൽകുന്നത്. ആറുലക്ഷം കോടി രൂപയാണ് െപാതുമേഖല ബാങ്കുകളുടെ കിട്ടാക്കടം. ഉൗർജം, ഉരുക്ക്, റോഡ്ഗതാഗതം, വസ്ത്രം എന്നീ മേഖലകളിൽനിന്നുള്ളതാണ് ഇവയിൽ സിംഹഭാഗവും. ഇൗ മേഖലകളിലെ സ്ഥാപനങ്ങളെല്ലാം പൊതുമേഖലയിലാണ്.
പുതിയ ഒാർഡിനൻസ് അനുസരിച്ച് വായ്പ തിരിച്ചടക്കാത്തവരെ പാപ്പരായി പ്രഖ്യാപിക്കാൻ ബാങ്കിങ്സ്ഥാപനങ്ങൾക്ക് നിർദേശം നൽകാൻ റിസർവ് ബാങ്കിന് അധികാരമുണ്ടായിരിക്കും. കൂടാതെ, അതത്സമയത്ത് കിട്ടാക്കടം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും റിസർവ് ബാങ്ക് നൽകും.
മദ്യവ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസ് എടുത്ത 6800 കോടി രൂപയുടെ വായ്പയാണ് കിട്ടാക്കടത്തെക്കുറിച്ച് ബാങ്കിങ്മേഖലയിൽ അടുത്തകാലത്ത് ആശങ്കപരത്തിയത്. ഇതുമായി ബന്ധപ്പെട്ട് െഎ.ഡി.ബി.െഎ ബാങ്കിെൻറ നാല് ഉയർന്ന ഉദ്യോഗസ്ഥരെ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
