Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വായ്പ കുടിശ്ശിക: ആർ.ബി.െഎക്ക് കൂടുതൽ അധികാരം നൽകി ഒാർഡിനൻസ്
text_fieldsbookmark_border
ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം തിരിച്ച് ഇൗടാക്കുന്ന വിഷയത്തിൽ റിസർവ് ബാങ്കിന് കൂടുതൽ അധികാരം നൽകി ഒാർഡിനൻസ് ഇറക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്യുന്ന ഒാർഡിനൻസ് രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമായി ഉടനടി പ്രാബല്യത്തിൽ വരും. വിശദാംശങ്ങൾ വ്യാഴാഴ്ച പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിഷ്ക്രിയ ആസ്തി പെരുകുന്നത് ബാങ്കുകളുടെ മൂലധനത്തെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും ബാധിക്കുന്നത് തടയാനാണ് ഒാർഡിനൻസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Next Story
