Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.പി.ആർ രേഖ...

എൻ.പി.ആർ രേഖ ചോദിച്ചു; കായൽപട്ടണത്തുകാർ കൂട്ടത്തോടെ ബാങ്ക്​ അക്കൗണ്ടുകൾ പിൻവലിക്കുന്നു

text_fields
bookmark_border
എൻ.പി.ആർ രേഖ ചോദിച്ചു; കായൽപട്ടണത്തുകാർ കൂട്ടത്തോടെ ബാങ്ക്​ അക്കൗണ്ടുകൾ പിൻവലിക്കുന്നു
cancel
camera_altRepresentative Image

ചെ​ന്നൈ: ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​റി​ലു​ൾ​പ്പെ​ടു​ത്തി​യ ഏ​തെ​ങ്കി​ലും രേ​ഖ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ബാ​ങ്കി​​െൻറ പ​ത്ര​പ​ര​സ്യ​ത്തെ തു​ട​ർ​ന്ന്​ പ​രി​ഭ്രാ​ന്ത​രാ​യ കാ​യ​ൽ​പ​ട്ട​ണം നി​വാ​സി​ക​ൾ കൂ​ട്ട​ത്തേ ാ​ടെ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ന്നു. തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ലെ കാ​യ​ൽ​പ​ട്ട​ണ​ത്തെ സെ​ൻ​ ട്ര​ൽ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ത​മി​ഴ്​ പ​ത്ര​ങ്ങ​ളി​ൽ ന​ൽ​കി​യ പ​ര​സ്യ​മാ​ണ്​ ഇ​തി​ന്​ കാ​ര​ണ​മാ​യ​ത്.

ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ൾ ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ (കെ.​വൈ.​സി) ഹാ​ജ​രാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ദേ​ശീ​യ ജ​ന​സം​ഖ്യ ര​ജി​സ്​​റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സ്വീ​കാ​ര്യ​മാ​യ ഏ​തെ​ങ്കി​ലും രേ​ഖ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​ര​സ്യം. ഇ​ത്​ മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ കാ​യ​ൽ​പ​ട്ട​ണ​ത്ത്​ ഭീ​തി പ​ട​ർ​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ദ​മാ​യ ദേ​ശീ​യ പൗ​ര​ത്വ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ തെ​ളി​വു​ക​ളും രേ​ഖ​ക​ളും ചോ​ദി​ക്കു​ന്ന​തെ​ന്ന പ്ര​ചാ​ര​ണം ശ​ക്തി​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന്​ ബാ​ങ്കി​ൽ ര​ണ്ടു ദി​വ​സ​മാ​യി അ​ക്കൗ​ണ്ടു​ട​മ​ക​ളു​ടെ വ​ൻ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​െ​പ്പ​ടു​ന്ന​ത്.

അ​ക്കൗ​ണ്ടി​ലെ മു​ഴു​വ​ൻ തു​ക​യും പി​ൻ​വ​ലി​ച്ചാ​ണ്​ എ​ല്ലാ​വ​രും മ​ട​ങ്ങു​ന്ന​ത്. മൂ​ന്നു​​ ദി​വ​സ​ത്തി​നി​ടെ ഒ​രേ ബ്രാ​ഞ്ചി​ൽ​നി​ന്ന്​ അ​ഞ്ച്​ കോ​ടി​യോ​ളം രൂ​പ​യു​ടെ നി​ക്ഷേ​പം പി​ൻ​വ​ലി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. കെ.​വൈ.​സി പു​തു​ക്കു​ന്ന​ത്​ സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ എ​ൻ.​പി.​ആ​ർ പ്ര​കാ​ര​മു​ള്ള രേ​ഖ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന അ​റി​യി​പ്പാ​ണ്​ ഉ​പ​ഭോ​ക്ത​ക്ക​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kycindia newsnprkayalpattinam
News Summary - As RBI includes NPR in KYC papers, panic withdrawal starts from Central Bank of India’s branch in Tamil Nadu
Next Story