റിസർവ് ബാങ്ക് ഗവർണർ രാജിവെക്കണം -ബാങ്ക് ഒാഫീസ് യൂണിയൻ
text_fieldsന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പേട്ടൽ രാജിവെക്കണമെന്ന ആവശ്യവുമായി ആൾ ഇന്ത്യ ബാങ്ക് േകാൺ ഫെഡറേഷൻ സീനിയർ വൈസ് പ്രസിഡൻറ് തോമസ് ഫ്രാൻകോ രംഗത്തെത്തി. നോട്ട് പിൻവലിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യം ഉയർത്തിയിട്ടുള്ളത്.
രാജ്യത്തെ പൊതുമേഖല, പഴയ സ്വകാര്യമേഖല, സഹകരണ ബാങ്കുകൾ എന്നിവയിലെ ഉയർന്ന ഉദ്യേഗസ്ഥരുടെ സംഘടനായാണ് ആൾ ഇന്ത്യ ബാങ്ക് ഒാഫീസ് കോൺഫെഡറേഷൻ. രാജ്യത്ത് ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം റിസർവ് ബാങ്കിനാണ്. മുൻപ് പല രാജ്യങ്ങളിൽ നടന്ന നോട്ട് പിൻവലിക്കലുകളിൽ നിന്ന് പാഠം പഠിക്കണമായിരുന്നു.
1978ൽ ഇന്ത്യയിൽ ഇത്തരമൊരു നീക്കത്തിന് സർക്കാർ മുതിർന്നപ്പോൾ അന്നത്തെ റിസർവ് ബാങ്ക് ഗവർണർ െഎ.ജി.പേട്ടൽ അതിനെതിരെ സർക്കാറിന് കൃത്യമായ ഉപദേശം നൽകിയിരുന്നു. എന്നാൽ ഇത്തരമൊരു ഉപദേശം നൽകാൻ ഇപ്പോൾ റിസർവ് ബാങ്കിന് കഴിഞ്ഞില്ല. ആവശ്യത്തിന് നോട്ടുകളില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. പുതിയ 2000 രൂപയുടെ നോട്ടുകൾ 500,1000 രൂപയുടെ നോട്ടുകൾക്ക് പകരമാവില്ല. ഇൗ വിഷയത്തിൽ വളരെ മോശമായ പ്ലാനിങ് ആണ് ഉണ്ടായിരിക്കുന്നത്. അതുപോലെ തന്നെ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കുകളുടെ കാര്യത്തിൽ ആർ.ബി.െഎ മൗനം പാലിക്കുകയാണ്- അദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.