നോട്ട് അസാധു: ഉർജിത് പേട്ടൽ ജൂൺ എട്ടിന് വീണ്ടും പാർലമെൻറിലെത്തും
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കൽ സംബന്ധിച്ച് രണ്ടാമതും വിശദീകരണം നൽകാൻ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ പാർലമെൻററി പാനലിനു മുന്നിൽ ജൂൺ എട്ടിന് ഹാജരാകും. ഇൗ മാസം 25നായിരുന്നു ആദ്യം ഹാജരാകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ആർ.ബി.െഎ ധനനയം തയാറാക്കേണ്ട തിരക്കിലായതിനാൽ തീയതി ജൂൺ എട്ടിലേക്ക് മാറ്റിനൽകുകയായിരുന്നു.
നോട്ട് അസാധുവാക്കൽ സംബന്ധിച്ച് ജനുവരി 18ന് പേട്ടലിനെ ചോദ്യംചെയ്ത ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കു മുന്നിൽ തെൻറ പരിമിതികൾ വിശദീകരിച്ച ഉർജിതിന് മറ്റൊരു ദിവസം ഹാജരാകാൻ അനുവാദം നൽകുകയായിരുന്നു. ധനമന്ത്രാലയത്തിൽനിന്നുള്ള എല്ലാ സെക്രട്ടറിമാരും ഇൗ മാസം 25ന് പാനലിനു മുന്നിൽ ഹാജരാകും. കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി അധ്യക്ഷനായ പാനലിനെ സെക്രട്ടറിമാർ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലുണ്ടായ മുന്നേറ്റങ്ങൾ ധരിപ്പിക്കും.
നോട്ട് അസാധുവാക്കൽ പ്രക്രിയയും അതിെൻറ അനന്തരഫലങ്ങളും ചർച്ചചെയ്യാൻ ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും ആർ.ബി.െഎ ഉദ്യോഗസ്ഥരെയും പാർലമെൻററി പാനൽ ജനുവരിയിൽ വിളിപ്പിച്ചിരുന്നു. എത്രത്തോളം പണം സമ്പദ്വ്യവസ്ഥയിലേക്ക് തിരിച്ചുവന്നുവെന്ന് പാനൽ ഉർജിത് പേട്ടലിനോട് ആരാേഞ്ഞക്കും.
