Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരവീഷ്​ കുമാറിന്​...

രവീഷ്​ കുമാറിന്​ മഗ്​സാസെ പുരസ്​കാരം

text_fields
bookmark_border
രവീഷ്​ കുമാറിന്​ മഗ്​സാസെ പുരസ്​കാരം
cancel
ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​യു​ടെ നൊ​േ​ബ​ൽ പു​ര​സ്​​കാ​ര​മെ​ന്ന്​ അ​റി​യ​​പ്പെ​ടു​ന്ന ര​മ​ൺ മ​ഗ്​​സാ​സെ അ​വാ​ർ​ഡി ​ന്​​​ പ്ര​ശ​സ്​​ത ഇ​ന്ത്യ​ൻ ദൃ​ശ്യ​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ര​വീ​ഷ്​ കു​മാ​ർ അ​ർ​ഹ​നാ​യി. ദേ​ശീ​യ വാ​ർ​ത്ത ചാ​ന​ലാ​യ എ​ൻ.​ഡി.​ടി.​വി​യി​ലെ (ഹി​ന്ദി) സീ​നി​യ​ർ എ​ക്​​സി​ക്യു​ട്ടീ​വ്​ എ​ഡി​റ്റ​റാ​ണ്​ 44കാ​ര​നാ​യ ര​വീ​ഷ്. രാ​ജ്യ​ത്തെ ഏ​റ്റ​വും സ്വാ​ധീ​നി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​ണ്​ ര​വീ​ഷ്​ എ​ന്ന്​ വി​ല​യി​രു​ത്തി​യ അ​വാ​ർ​ഡ്​ സ​മി​തി, എ​ൻ.​ഡി.​ടി.​വി​യി​ൽ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന ‘പ്രൈം ​ടൈം’ എ​ന്ന പ​രി​പാ​ടി സാ​ധാ​ര​ണ​ക്കാ​രു​ടെ നി​ത്യ​ജീ​വി​ത പ്ര​ശ്​​ന​ങ്ങ​ളെ​ യ​ഥാ​ത​ഥ​മാ​യി ആ​വി​ഷ്​​ക​രി​ക്കു​ന്ന​താ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​വേ​ച​ന ബു​ദ്ധി​യും സ​മ​ചി​ത്ത​ത​യും കൈ​മു​ത​ലാ​ക്കി പ​റ​യാ​നു​ള്ള​ത്​ വ​സ്​​തു​ത​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ അ​റു​ത്തു​ മു​റി​ച്ച്​ അ​വ​ത​രി​പ്പി​ക്കു​ന്ന ര​വീ​ഷ്​ ശൈ​ലി മൂ​ല്യാ​ധി​ഷ്​​ഠി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​​െൻറ​ മാ​തൃ​ക​യാ​ണെ​ന്നും പു​ര​സ്​​കാ​ര സ​മി​തി നി​രീ​ക്ഷി​ച്ചു. ജ​ന​ങ്ങ​ളു​ടെ ശ​ബ്​​ദ​മാ​യി​ മാ​റാ​നാ​യി​ട്ടു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ളൊ​രു യ​ഥാ​ർ​ഥ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും സ​മി​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

2019ലെ ​പു​ര​സ്​​കാ​ര​ത്തി​ന്​ മ​റ്റ്​ നാ​ലു​ പേ​ർ കൂ​ടി ര​വീ​ഷി​നൊ​പ്പം അ​ർ​ഹ​രാ​യി. കൊ ​സ്വേ വി​ൻ (മ്യാ​ന്മ​ർ), ആ​ങ്ക​ന നീ​ല​പൈ​ജി​ത് (താ​യ്​​ല​ൻ​ഡ്), റ​യ്​​മു​ണ്ടോ പു​ജ​​െൻറ ക​യാ​ബ്യ​ബ്(​ഫി​ലി​പ്പീ​ൻ​സ്), കിം ​ജോ​ങ്​​ കി (​ദ​ക്ഷി​ണ കൊ​റി​യ) എ​ന്നി​വ​രാ​ണ്​ അ​വ​ർ. 1996 മു​ത​ൽ എ​ൻ.​ഡി.​ടി.​വി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​വീ​ഷി​ന്​ നി​ർ​ഭ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​​െൻറ പേ​രി​ൽ നി​ര​വ​ധി ത​വ​ണ ജീ​വ​ന്​ ഭീ​ഷ​ണി നേ​രി​ട്ടി​ട്ടു​ണ്ട്. ബി​ഹാ​ർ ജി​ത്​​വ​പു​ർ സ്വ​ദേ​ശി​യാ​ണ്. ഫി​ലി​പ്പീ​ൻ​സി​​​െൻറ മൂ​ന്നാ​മ​ത്തെ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ര​മ​ൺ മ​ഗ്​​സാ​സെ​യു​ടെ സ്​​മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ന​ൽ​കി​വ​രു​ന്ന അ​വാ​ർ​ഡ്​ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന പു​ര​സ്​​കാ​ര​ങ്ങ​ളി​ലൊ​ന്നാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ravish kumarRamon Magsaysay Award
News Summary - Ravish Kumar Wins 2019 Ramon Magsaysay Award
Next Story