ഭീരുവായ ജഡ്ജി എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ നല്ലത് മരണം: രവികുമാർ ദിവാകർ
text_fieldsരവികുമാർ ദിവാകർ
മുസഫർനഗർ: ഭീരുവായ ജഡ്ജി എന്നറിയപ്പെടുന്നതിനേക്കാൾ നല്ലത് മരണമാണെന്ന് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി രവികുമാർ ദിവാകർ. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.
നാല് മാസത്തിനിടെ 23ാമത്തെ വധശിക്ഷാ വിധിയാണ് ജഡ്ജി രവികുമാർ വിധിക്കുന്നത്. മാഫിയകളുടെയോ ക്രിമിനലുകളുടെയോ സമ്മർദത്തിന് വഴിപ്പെട്ട് താൻ തന്റെ ജുഡീഷ്യൽ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും ജഡ്ജി വ്യക്തമാക്കി.
തന്റെ മാതാപിതാക്കൾ ദൈവത്തെ മാത്രം ഭയപ്പെടാനാണ് പഠിപ്പിച്ചത്. മാഫിയകളുടെ സമ്മർദത്തിന് വഴങ്ങിയാൽ പൊതുജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ജസ്റ്റിസ് രവികുമാർ നിരീക്ഷിച്ചു. മുസഫർനഗറിൽ സുരക്ഷാ മുൻകരുതലുകൾ കുറച്ചുവെന്ന് കാണിച്ച് കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്ന് രവികുമാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
2018ൽ ഷാപൂർ നഗരത്തിൽ വെച്ച് സ്ത്രീധനത്തിന്റെ പേരിൽ നദീം, ഭാര്യ ഷെഹ്സാദിയെ (23) തീകൊളുത്തി കൊന്ന കേസിലായിരുന്നു വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

