Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ച ഹെലികോപ്ടറിന്റെ ബ്ലേഡുകള്‍ തകര്‍ന്നു

text_fields
bookmark_border
രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ച ഹെലികോപ്ടറിന്റെ ബ്ലേഡുകള്‍ തകര്‍ന്നു
cancel

പട്‌ന: കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പെട്ടു. മന്ത്രി ഇറങ്ങിയതിനു പിന്നാലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇടിച്ച് ഹെലികോപ്ടറിന്റെ ബ്ലേഡ് തകരുകയായിരുന്നു. മന്ത്രി സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റില്‍ അറിയിച്ചു.

പട്‌ന വിമാനത്താവളത്തില്‍വെച്ചായിരുന്നു അപകടം. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് എന്‍.ഡി.എക്ക് വേണ്ടി പ്രചരണത്തിനായാണ് അദ്ദേഹമെത്തിയത്. മധുപാനി ജില്ലയിലെ ഝാന്‍ജര്‍പുറില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story