അധോലോക കുറ്റവാളി രവി പൂജാരി സെനഗലിൽ അറസ്റ്റിൽ
text_fieldsമുംബൈ: അധോലോക നേതാവ് രവി പൂജാരി വീണ്ടും അറസ്റ്റിൽ. കഴിഞ്ഞ വർഷം ജനുവരി 21ന് സെനഗാളിൽ അറസ്റ്റിലായശേഷം ജാമ് യത്തിലിറങ്ങി മുങ്ങിയ പൂജാരിയെ ശനിയാഴ്ച രാവിലെ ദക്ഷിണാഫ്രിക്കയിലെ കുഗ്രാമത്തിൽനിന്നാണ് പിടികൂടിയത്. റോ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ സെനഗാൾ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കൊലപാതകമുൾപ്പെടെ 200േലറെ കേസ ുകളിൽ പ്രതിയായ പൂജാരിയെ ഇന്ത്യയിലെത്തിക്കാൻ അധികൃതർ ശ്രമം ശക്തമാക്കി. കൈമാറ്റത്തിനു പകരം പൂജാരിയെ ഇന്ത്യയിലേക്ക് നാടുകടത്തിക്കാൻ കേന്ദ്ര സർക്കാർ െസനഗാൾ അധികൃതരിൽ സമ്മർദം ചെലുത്തുന്നുണ്ട്. സെനഗാളിൽ വഞ്ചനാകേസുള്ളതിനാൽ ചട്ടപ്രകാരമുള്ള കൈമാറ്റം വൈകുമെന്നതിനാലാണ് ഇത്.
ഇന്ത്യക്ക് കൈമാറുന്നത് തടയാൻ പൂജാരി തന്നെ മുൻകൈയെടുത്ത് കേസുണ്ടാക്കിയതാണെന്ന് സംശയമുണ്ട്. മാത്രമല്ല, ബുർകിനഫാസോ പൗരനായ ആൻറണി ഫെർണാണ്ടസ് എന്ന പേരിലാണ് പൂജാരിയുടെ പാസ്പോർട്ട് എന്നതും കൈമാറ്റത്തിന് തടസ്സമാകും.
മംഗലാപുരത്തെ മാൽപെയിൽ ജനിച്ച പൂജാരി 90 കളിലാണ് മുംബൈയിലെ അന്ധേരിയിലെത്തിയത്. പ്രദേശത്തെ ഗുണ്ടയെ വകവരുത്തിയ പൂജാരി ഛോട്ടാ രാജെൻറ സംഘത്തിലെത്തി. 2000ത്തിൽ ഛോട്ടാ രാജനുമായി വഴിപിരിഞ്ഞശേഷം സ്വന്തം സംഘത്തിന് രൂപം നൽകുകയായിരുന്നു. സിനിമ, രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖരെ ഭീഷണിപ്പെടുത്തി പണംതട്ടുന്നതിൽ കുപ്രസിദ്ധനാണ്. ഇതിനിടെ, ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരെ മാത്രമാണ് താൻ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ് സ്വയം ദേശസ്നേഹിയായും അവതരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
