Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരവി പൂജാരി സെനഗലിൽ...

രവി പൂജാരി സെനഗലിൽ അറസ്​റ്റിലായതായി സൂചന

text_fields
bookmark_border
രവി പൂജാരി സെനഗലിൽ അറസ്​റ്റിലായതായി സൂചന
cancel

മുംബൈ: കുപ്രസിദ്ധ അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്​റ്റിലായതായി സൂചന. ഇൗയിടെ കൊച്ചിയിൽ അരങ്ങേറിയ ബ്യൂട്ടി പാർലർ വെടിവെപ്പു സംഭവത്തിനു പിന്നിൽ രവി പൂജാരിയാണെന്ന്​ സംശയമുണ്ടായിരുന്നു. നിലവിൽ എഴുപതോളം കേസുകളിൽ പ്രതിയായ ഇയാളെ ഇന്ത്യൻ അധികൃതർ നൽകിയ വിവരത്തി​​​​െൻറ അടിസ്​ഥാനത്തിൽ സെനഗൽ പൊലീസ്​ ആണ്​ അറസ്​റ്റ്​ ചെയ്​തു​ എന്നാണ്​ വിവരം.

തട്ടിക്കൊണ്ടുപോക്കും ഭീഷണിപ്പെടുത്തി പണം തട്ടലുമടക്കമുള്ള കേസുകളാണ്​ ഇയാള്‍ക്കെതിരെ കൂടുതലായും റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്​. ഇയാൾ സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്​. അതേസമയം, ഇന്ത്യൻ അധികൃതർ അറസ്​റ്റ്​ വിവരം സ്​ഥിരീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravi PujariActress leena Maria Paulbeauty parlour shooting
News Summary - ravi-poojari-arrested-in-senagal-india news
Next Story