Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി മാധ്യമപ്രവർത്തകൻ ര​വി നാ​യ​രു​ടെ അ​റ​സ്റ്റ്; ഗു​ജ​റാ​ത്ത് സ​ർ​ക്കാ​റി​നും അ​ദാ​നി​ക്കും ഹൈ​കോ​ട​തി നോ​ട്ടീ​സ്

text_fields
bookmark_border
അ​ദാ​നി ഗ്രൂ​പ് ന​ൽ​കി​യ മാ​ന​ന​ഷ്ട കേ​സി​ലാ​ണ് ര​വി നാ​യർ അ​റ​സ്റ്റി​ലാ​യ​ത്
Journalist Ravi Nair involved in the legal battle following a defamation case filed by the Adani Group
cancel

അ​ഹ്മ​ദാ​ബാ​ദ്: അ​ദാ​നി ഗ്രൂ​പ്പി​ന്റെ മാ​ന​ന​ഷ്ട കേ​സി​ലെ അ​റ​സ്റ്റ് ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത് മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ര​വി നാ​യ​ർ ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി​യി​ൽ. ഹ​ര​ജി സ്വീ​ക​രി​ച്ച ഹൈ​കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​റി​നും അ​ദാ​നി ഗ്രൂ​പ്പി​നും വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ചു.

ഒ​രു വ​ർ​ഷ​മാ​യി തു​ട​രു​ന്ന നി​യ​മ പോ​രാ​ട്ട​ത്തി​നി​ടെ സെ​പ്റ്റം​ബ​ർ 17നാ​യി​രു​ന്നു ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ര​വി നാ​യ​​ർ അ​റ​സ്റ്റി​ലാ​യ​ത്. മാ​ന​ന​ഷ്ട കേ​സി​ൽ ഗൗ​തം അ​ദാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ദാ​നി ഗ്രൂ​പ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഗാ​ന്ധി ന​ഗ​ർ ജി​ല്ല കോ​ട​തി​യാ​ണ് അ​റ​സ്റ്റി​ന് ഉ​ത്ത​ര​വി​ട്ട​ത്. ജാ​മ്യ​മി​ല്ലാ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​തി​നു പി​ന്നാ​ലെ അ​റ​സ്റ്റി​ലാ​യ ര​വി നാ​യ​റെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. തു​ട​ർ​ന്നാ​ണ് ​കീ​ഴ്കോ​ട​തി ന​ട​പ​ടി ചോ​ദ്യം​ചെ​യ്ത് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ശ​നി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് എം.​കെ. താ​ക്ക​ർ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് നോ​ട്ടീ​സ് അ​യ​ച്ചു. കേ​സ് കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വെ​ച്ചു.

2025 ഒ​ക്ടോ​ബ​റി​ലാ​ണ് ര​വി നാ​യ​രും, പ്രാ​ൻ​ഷു വ​ർ​മ​യും ചേ​ർ​ന്ന് അ​ദാ​നി ഗ്രൂ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ട് ‘വാ​ഷി​ങ്ട​ൺ പോ​സ്റ്റി’​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സ​ർ​ക്കാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ൽ.​ഐ.​സി അ​ദാ​നി ഗ്രൂ​പ്പി​ന്റെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഏ​ക​ദേ​ശം 3.9 ബി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പി​ക്കാ​ൻ നീ​ക്കം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ത് ‘എ​ക്സ്’ പേ​ജി​ൽ പ​ങ്കു​വെ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദാ​നി ഗ്രൂ​പ് ര​വി നാ​യ​ർ​ക്കെ​തി​രെ മാ​ന​ന​ഷ്ട കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

കേ​സി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഗാ​ന്ധി​ന​ഗ​ർ കോ​ട​തി ഒ​രു വ​ർ​ഷം ത​ട​വും പി​ഴ​യും വി​ധി​ച്ചി​രു​ന്നു. പി​ന്നീ​ട്, ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​ഞ്ഞ കോ​ട​തി, വി​ചാ​ര​ണ വേ​ള​യി​ൽ ഹാ​ജ​രാ​വ​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ജാ​മ്യ​വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കെ സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ജി​ല്ല കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​തി​രു​ന്ന​തോ​ടെ​യാ​ണ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്. ജാ​മ്യ​മി​ല്ലാ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​തി​നു പി​ന്നാ​ലെ, അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ സാ​ധു​ത ചോ​ദ്യം ചെ​യ്താ​ണ് ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​ര​ത്തേ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ര​വി നാ​യ​രു​ടെ കേ​ര​ള​ത്തി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും വ​സ​തി​ക​ളി​ൽ ഗു​ജ​റാ​ത്ത് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali Journalist Ravi Nair Arrest: Gujarat High Court Issues Notice to State Government and Adani Group
Next Story