Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ ആഢംബര കപ്പലിൽ...

മുംബൈയിൽ ആഢംബര കപ്പലിൽ ലഹരിപാർട്ടി; ബോളിവുഡ്​ നടന്‍റെ മകനുൾപ്പടെ നിരവധി പേർ പിടിയിലെന്ന്​ സൂചന

text_fields
bookmark_border
മുംബൈയിൽ ആഢംബര കപ്പലിൽ ലഹരിപാർട്ടി; ബോളിവുഡ്​ നടന്‍റെ മകനുൾപ്പടെ നിരവധി പേർ പിടിയിലെന്ന്​ സൂചന
cancel

മുംബൈ: ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയ സംഘത്തെ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു. മുംബൈയിൽ നിന്ന്​ ഗോവയിലേക്ക്​ പുറപ്പെട്ട ​കോറിഡിലിയ എംപ്രസ്​ എന്ന കപ്പലിലാണ്​ ലഹരിപാർട്ട്​ നടന്നത്​. കോക്കൈയ്​ൻ, ഹാഷിഷ്​ , എം.ഡി.എ തുടങ്ങിയ ലഹരിവസ്​തുക്കൾ കപ്പലിൽ നിന്നും പിടിച്ചെടുത്തുവെന്നാണ്​ സൂചന.

എൻ.സി.ബി ഡയറക്​ടർ സമീർ വാഖ്​​​ഡേ നൽകുന്ന റിപ്പോർട്ട്​ പ്രകാരം 10 പേർ പിടിയിലായിട്ടുണ്ട്​​. ഇവരിൽ ഒരു ബോളിവുഡ്​ താരത്തിന്‍റെ മകനാണെന്നാണ്​ റിപ്പോർട്ട്​. പിടിയിലായവരെ ഇന്ന്​ മുംബൈയിലെത്തിക്കും. കപ്പൽ തീരം വിട്ടയുടൻ ലഹരി പാർട്ടി തുടങ്ങുകയായിരുന്നുവെന്നാണ്​ സൂചന.

കപ്പലിലെ ഒരു യാത്രക്കാരൻ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോയുടെ പരിശോധന. ഫാഷൻ ടി.വി ഇന്ത്യയും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയും ചേർന്ന സംഘടിപ്പിച്ച പരിപാടിക്കിടെയാണ്​ ലഹരി ഉപയോഗം ഉണ്ടായത്​. എന്നാൽ, പരിപാടിക്കായി വൻ തുക മുടക്കി ടിക്കറ്റെടുത്ത പലർക്കും കപ്പലിൽ കയറാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുണ്ട്​. കപ്പലിലെ കയറാനെത്തിയപ്പോൾ മുഴുവൻ സീറ്റുകളും ബുക്കായെന്ന മറുപടിയാണ്​ പലർക്കും ലഭിച്ചത്​. 82,000 രൂപ വരെ ടിക്കറ്റെടുത്ത പലർക്കും കപ്പലിൽ കയറാൻ സാധിച്ചില്ല.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rave party
News Summary - Rave party busted on ship near Mumbai, Bollywood superstar's son among likely detained
Next Story