ഡൽഹിയിൽ റേവ് പാർട്ടിക്കിടെ ലഹരിവേട്ട
text_fieldsന്യൂഡൽഹി: ഡൽഹിയിൽ റേവ് പാർട്ടിക്കിടെ എക്സൈസ് വകുപ്പ് ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ചത്താർപുർ എരിയയിലാണ ് പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ നിരവധി മദ്യകുപ്പികളും കൊക്കേയ്ൻ ഉൾപ്പടെയുള്ള ലഹരി പദാർഥങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
300 ബോട്ടിൽ മദ്യവും മയക്കുമരുന്നുകളും പിടിച്ചെടുത്തെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഹരിയാനയിൽ നിന്നാണ് മദ്യമെത്തിച്ചിട്ടുള്ളത്. കൊക്കെയിനും മറ്റ് ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 15 പേർ അറസ്റ്റിലായതായും പൊലീസ് അറിയിച്ചു.
ഡൽഹിയിലെ ഫാഷൻ ഡിസൈനിങ് കമ്പനിയാണ് റേവ് പാർട്ടി നടത്തിയത്. പ്രായപൂർത്തിയാകാത്തവരും പാർട്ടിയിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ഗുഡ്ഗാവ്, ഫരീദാബാദ്, ഹരിയാന, നോയിഡ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് പാർട്ടിയിൽ പങ്കെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
