Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരത്തൻ ടാറ്റക്ക്​...

രത്തൻ ടാറ്റക്ക്​ ഭാരത്​രത്​ന നൽകണമെന്ന്​ ട്വിറ്ററിൽ കാമ്പയിൻ; രത്തൻ ടാറ്റ പ്രതികരിച്ചത്​ ഇങ്ങനെ..

text_fields
bookmark_border
Ratan-Tata
cancel

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖനും ടാറ്റ ട്രസ്​റ്റി​െൻറ ചെയർമാനുമായ രത്തൻ ടാറ്റക്ക്​ ഭാരത്​ രത്​ന നൽകി ആദരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ട്വിറ്ററിൽ കാമ്പയിൻ. 'ഭാരത്​ രത്​ന ഫോർ രത്തൻ ടാറ്റ' എന്ന ഹാഷ്​ടാഗിലുള്ള കാമ്പയിൻ ട്വിറ്ററിൽ ട്രെൻറിങ്ങായി. വെള്ളിയാഴ്​ച മുതലാണ്​ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ട്വീറ്റുകൾ നിറഞ്ഞത്​.

''ഇന്നത്തെ തലമുറയിലെ സംരംഭകർക്ക് ഇന്ത്യയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് രത്തൻ ടാറ്റ വിശ്വസിക്കുന്നു. രത്തൻ ടാറ്റയ്ക്ക് രാജ്യത്തെ പരമോന്നത അവാർഡ് ഭാരത് രത്‌ന ഞങ്ങൾ നൽകുന്നു. ഞങ്ങളുടെ കാമ്പയിനിൽ ഞങ്ങളോടൊപ്പം ചേരുക'' -മോട്ടിവേഷണൽ സ്​പീക്കർ ഡോ. വിവേക്​ ബിന്ദ്ര ട്വീറ്റ്​ ചെയ്​തു.

'സർ രത്തൻ ടാറ്റക്ക് ഇന്ത്യൻ​ പ്രധാനമന്ത്രിയിൽ നിന്ന്​ ഭാരത്​ രത്​ന ലഭിക്കണം' -മറ്റൊരു ട്വിറ്റർ ഉപഭോക്താവ്​ പറയുന്നു.

'രാജ്യസ്നേഹിയായ സർ രത്തൻ ടാറ്റ ദയയുടെയും മഹാമനസ്​കതയുടേയും വീര്യത്തെ കുറിച്ച്​ നമ്മളെ പഠിപ്പിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും സഹാനുഭൂതിയിലൂടെയും ഇന്ത്യയെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നു. ഈ മഹാനായ മനുഷ്യന്​ പരമോന്നത ബഹുമതി നൽകി ആദരിക്കാൻ ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിയോട്​ അഭ്യർത്ഥിക്കുന്നു' -വേറൊരു ട്വിറ്റർ ഉപഭോക്താവ്​ അഭിപ്രായപ്പെട്ടു.

അതേസമയം, തനിക്ക്​ വേണ്ടിയുള്ള ട്വിറ്റർ കാമ്പയിനോട്​ പ്രതികരിച്ച്​ രത്തൻ ടാറ്റ രംഗത്തെത്തി. തനിക്ക്​ വേണ്ടി നടത്തുന്ന വികാര പ്രകടനങ്ങളെ വിലമതിക്കുന്നുഴെവന്നും എന്നാൽ അത്തരം പ്രചാരണങ്ങൾ നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''ഒരു പുരസ്​കാരത്തി​െൻറ കാര്യത്തിൽ സമൂഹ മാധ്യമങ്ങളിലെ ഒരു വിഭാഗം പ്രകടിപ്പിച്ച വികാരങ്ങളെ വിലമതിക്കുമ്പോൾ തന്നെ അത്തരം പ്രചാരണങ്ങൾ നിർത്തണമെന്ന് ഞാൻ വിനീതമായി അഭ്യർഥിക്കുന്നു. പകരം, ഒരു ഇന്ത്യക്കാരനാകാനും ഇന്ത്യയുടെ വളർച്ചക്കും സമൃദ്ധിക്കും സംഭാവന ചെയ്യാനും അതിന്​ വേണ്ടി പരിശ്രിക്കാനും സാധിക്കുന്നത്​ തന്നെ ഭാഗ്യമായാണ്​ ഞാൻ കരുതുന്നത്​. '' -രത്തൻ ടാറ്റ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ratan tataBharat Ratna Award
Next Story