Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതി മുറിയിൽ...

കോടതി മുറിയിൽ ജഡ്​ജിക്ക്​ പാമ്പുകടിയേറ്റു

text_fields
bookmark_border
കോടതി മുറിയിൽ ജഡ്​ജിക്ക്​ പാമ്പുകടിയേറ്റു
cancel

മുംബൈ: പനവേല്‍ കോടതി മുറിയിൽ വെച്ച്​ ജഡ്​ജിക്ക്​ പാമ്പു കടിയേറ്റു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനാണ്​ ചൊവ്വാഴ്ച രാവിലെ പാമ്പുകടിയേറ്റത്​. കോടതിയിൽ ചേംബറിലിരിക്കുമ്പോഴാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സി.പി.കാഷിദിന് പാമ്പു കടിയേറ്റത്. കോടതി-2 ലാണ് സംഭവം നടന്നത്. വിഷമില്ലാത്ത ഇനത്തില്‍ പെട്ട പാമ്പായതിനാല്‍ അപകടമുണ്ടായില്ല

ഇടതുകയ്യില്‍ കടിയേറ്റ ജഡ്ജിക്ക്​ പനവേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകുകയും പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്​തു.

മുറിയിൽ നിന്നും പാമ്പിനെ പിടികൂടിയ ശേഷം കാട്ടിലേക്ക് തുറന്നുവിട്ടു. പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. കോടതിസമുച്ചയത്തി​​​​െൻറ ഒരു ഭാഗം അശോക്ബാഗിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtMumbai NewsjudgesnakePanvel
News Summary - Rat snake bites Panvel judge in court chamber- India news
Next Story