മുഹർറം ഘോഷയാത്രക്കിടെ എലിവിഷം കലർത്തിയ ഗുളിക വിതരണം ചെയ്തു; പ്രതി പിടിയിൽ
text_fieldsമുംബൈ: നഗരത്തിൽ വെള്ളിയാഴ്ച നടന്ന മുഹർറം ഘോഷയാത്രയിൽ എലിവിഷം കലർത്തിയ വേദന സംഹാരി ഗുളികകൾ വിതരണംചെയ്ത ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശിയും ഇറാനിയൻ വംശജനുമായ ഫയാസ് പ്രേംജിയെ (39) ആണ് ശനിയാഴ്ച അറസ്റ്റു ചെയ്തതെന്ന് ഡി.സി.പി ജയന്ത് മീണ അറിയിച്ചു. ഘോഷയാത്രക്കിടെ വയറുവേദനയും ഛർദിയുമുണ്ടായതിനെ തുടർന്ന് ഒരാൾ ചികിത്സ തേടിയിരുന്നു. സിങ്ക് ഫോസ്ഫെയ്ഡ് കലർത്തിയ 14,000 ഗുളികകൾ പ്രതിയുടെ കൈവശമുണ്ടായിരുന്നുവെന്നും 30,000 വേദന സംഹാരി ഗുളികകളും 50 കിലോ സിങ്ക് ഫോസ്ഫെയ്ഡും പ്രതി വാങ്ങി സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

