ലാലു പ്രസാദ് യാദവ് 76-ാം വയസിലേക്ക്; സവർക്കർവാദികൾ രാജ്യത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ ലാലുവിെൻറ സാന്നിധ്യം അനിവാര്യം- ആർ.ജെ.ഡി
text_fieldsപട്‌ന: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് 76-ാം വയസിലേക്ക്. അദ്ദേഹത്തിന്റെ ജന്മദിനം ആർ.ജെ.ഡി നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.`സവർക്കർവാദികളും ഗോഡ്‌സേവാദികളും' രാജ്യത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ ലാലുവിെൻറ സാന്നിധ്യം അനിവാര്യമായിരിക്കുകയാണെന്ന് ലാലുവിെൻറ ദീർഘകാല അനുയായിയായ ആർ.ജെ.ഡി സംസ്ഥാന പാർട്ടി അധ്യക്ഷൻ ജഗദാനന്ദ് സിംഗ് പറഞ്ഞു. രാജ്യം വലിയ അപകടത്തെ അഭിമുഖീകരിക്കുകയാണ്. ഭരണഘടനയെ എതിർത്ത് രാജ്യത്തെ ദ്രോഹിക്കുന്നവർക്കെതിരെ നിലകൊണ്ട ഏക വ്യക്തിയാണ് ലാലു. രാജ്യത്തെ ശിഥിലമാക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ പോരാടാൻ എല്ലാ പാർട്ടി പ്രവർത്തകരും രംഗത്തുണ്ട്.
ആരോഗ്യസ്ഥിതിയെ തുടർന്ന് ലാലു അത്ര സജീവമല്ലെങ്കിലും പാർട്ടിയുടെ കാര്യങ്ങളിൽ അതീവ തല്പരനാണ്. ജൂൺ 23ന് സംസ്ഥാന തലസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാൻ ലാലു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ ക്ഷണിച്ചിരിക്കയാണ്.
ആർ.ജെ.ഡി നേതാക്കളും പ്രവർത്തകരും ഇന്ന് രാവിലെ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ ഔദ്യോഗിക വസതിയിലെത്തി, ജന്മദിനത്തിൽ ആശംസകൾ അറിയിച്ചു. ജില്ല, ബ്ലോക്ക് തലങ്ങളിൽ പാവപ്പെട്ടവർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചു. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ് ചടങ്ങിന്റെ ജന്മദിനാഘോഷത്തിെൻറ ചില ചിത്രങ്ങൾ തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

