Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

അധികാരത്തിലിരിക്കു​ന്നവരെ ചോദ്യം ചെയ്യണം -രാഷ്​ട്രപതി

text_fields
bookmark_border
അധികാരത്തിലിരിക്കു​ന്നവരെ ചോദ്യം ചെയ്യണം -രാഷ്​ട്രപതി
cancel

ന്യൂഡൽഹി: അധികാരസ്​ഥാനങ്ങളിൽ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്നും രാജ്യത്തി​​​െൻറ നിലനിൽപിനും യഥാർഥ ജനാധിപത്യ സമൂഹമായി നിലകൊള്ളാനും ഇത്​ അടിസ്​ഥാനമാണെന്നും രാഷ്​ട്രപതി പ്രണബ്​ മുഖർജി. ജനാധിപത്യത്തിൽ ജനങ്ങളുടെ ശബ്​ദത്തിന്​ വലിയ സ്​ഥാനമുണ്ടെന്നും അത്​ അവഗണിക്കപ്പെടരുതെന്നും രാംനാഥ്​ ഗോ​യ​​ങ്ക സ്​മാരക പ്രഭാഷണത്തിൽ രാഷ്​ട്രപതി ഉൗന്നിപ്പറഞ്ഞു. 

ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ മാധ്യമങ്ങൾക്ക്​ വലിയ സ്​ഥാനമുണ്ട്​. ജനകീയ പ്രശ്​നങ്ങളിൽ മാധ്യമങ്ങൾ ബോധവത്​കരണം നടത്തണം. സ്വകാര്യ, പൊതുസ്​ഥാപനങ്ങളിലുള്ളവർ അവരുടെ പ്രവൃത്തികളുടെയോ നിഷ്​ക്രിയതയുടെയോ പേരിൽ മറുപടി പറയാൻ ബാധ്യസ്​ഥരാണ്​. ജനാധിപത്യ സംവിധാനത്തിൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നത്​ നല്ലതാണെന്ന്​ രാഷ്​ട്രീയ കക്ഷികൾ മുതൽ നേതാക്കൾ വരെ മനസ്സിലാക്കണം. 

ബഹുസ്വരതയെ ഇന്ത്യൻ സമൂഹം എപ്പോഴും ​പ്രോത്സാഹിപ്പിച്ചിട്ടുണ്ട്​. സഹനം കാത്തുസൂക്ഷിച്ചിട്ടുണ്ട്​. പല വ്യത്യാസങ്ങളുണ്ടായിട്ടും രാജ്യത്തെ ജനത്തെ ഒറ്റക്കെട്ടായി നിർത്തുന്നത്​ ഇൗ ഘടകങ്ങളാണ്​ -രാഷ്​ട്രപതി പറഞ്ഞു. അതേസമയം, പെയ്​ഡ്​ വാർത്തകൾ വർധിച്ചുവരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച രാഷ്​ട്രപതി, സത്യസന്ധത നിലനിർത്താൻ മാധ്യമസ്​ഥാപനങ്ങളോട്​ ആവശ്യപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rashtrapatipranab kumar mukherjee
News Summary - rashtrapati pranab kumar mukherjee
Next Story