രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആദ്യ ദിനം ആറ് പത്രിക
text_fieldsന്യൂഡൽഹി: ജൂലൈ 17ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സ്വീകരിക്കൽ തുടങ്ങിയ ബുധനാഴ്ച ആറുപേർ പത്രിക നൽകി. ജൂൺ 28 വരെ പത്രിക സ്വീകരിക്കും. കെ. പദ്മരാജൻ (തമിഴ്നാട്), ആനന്ദ് സിങ് ഖുശ്വാഹ(മധ്യപ്രദേശ്), എ. ബാലരാജ് (തെലങ്കാന), ദമ്പതികളായ സൈറ ബാനു മുഹമ്മദ് പേട്ടൽ, മുഹമ്മദ് പേട്ടൽ അബ്ദുൽ ഹമീദ് (മുംബൈ), കൊണ്ടേക്കർ വിജയ് പ്രസാദ് (പുണെ) എന്നിവരാണ് ആദ്യദിനം പത്രിക നൽകിയത്.
എന്നാൽ, ഇൗ ആറുപേരുടെയും പത്രിക തള്ളാനാണ് സാധ്യത. നിർബന്ധമായും വേണ്ട 100 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെയും നാമനിർദേശം ചെയ്യുന്ന 50 പേരുടെയും പിന്താങ്ങുന്നവരുടെയും പിന്തുണ ഇവർക്കില്ലാത്തതാണ് കാരണം. ഇതിൽ നാലുപേർ 15,000 രൂപ കെട്ടിവെച്ചിട്ടുമില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
