Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗ്ലാദേശ്...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം: അനിശ്ചിതത്വം വെളിവാക്കി രാഷ്​​ട്രപതി ഭവൻ

text_fields
bookmark_border
ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം: അനിശ്ചിതത്വം വെളിവാക്കി രാഷ്​​ട്രപതി ഭവൻ
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഹ​സീ​ന​യെ കൈ​മാ​റ​ണ​മെ​ന്ന ഉ​പാ​ധി വെ​ച്ച​തോ​ടെ ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി താ​രി​ഖ് റ​ഹ്മാ​ന്റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നി​ടെ, അ​ദ്ദേ​ഹ​ത്തി​ന്റെ സ​ന്ദ​ർ​ശ​ന​വ​ു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്​​ട്ര​പ​തി ഭ​വ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​യ​ച്ച അ​റി​യി​പ്പ് പി​ൻ​വ​ലി​ച്ചു.

ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ​ത്തി​ന്റെ റി​ഹേ​ഴ്സ​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ ആ​ഗ​സ്റ്റ് 22 ശ​നി​യാ​ഴ്ച രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ഗാ​ർ​ഡ് ഓ​ഫ് ചെ​യ്ഞ്ച് ന​ട​ക്കി​ല്ലെ​ന്ന് കാ​ണി​ച്ച് അ​യ​ച്ച അ​റി​യി​പ്പാ​ണ് പൊ​ടു​ന്ന​നെ പി​ൻ​വ​ലി​ച്ച​ത്. ഇ​ന്ത്യ​യു​ടെ ക്ഷ​ണം ബം​ഗ്ലാ​ദേ​ശ് ഇ​നി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നാ​യു​ള്ള റി​ഹേ​ഴ്സ​ൽ വി​വ​രം അ​റി​യി​ച്ച​ത് വീ​ഴ്ച​യാ​ണെ​ന്ന് ക​ണ്ടാ​ണ് രാ​ഷ്​​ട്ര​പ​തി ഭ​വ​ൻ പി​ൻ​വ​ലി​ച്ച​ത്.

ബം​ഗ്ലാ​ദേ​ശ് പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള ക്ഷ​ണ​ത്തി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്താ​ൻ ഇ​ന്ത്യ മു​ന്നോ​ട്ടു​വെ​ച്ച തീ​യ​തി ഈ ​മാ​സം 25 ആ​ണെ​ന്ന് വി​ദേ​ശ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, ഇ​തി​ൽ ബം​ഗ്ലാ​ദേ​ശ് ഉ​റ​പ്പു ന​ൽ​കി​യി​ട്ടി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷ​മു​ള്ള താ​രി​ഖ് റ​ഹ്മാ​ന്റെ ആ​ദ്യ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ന്യൂ​ഡ​ൽ​ഹി​യോ ധാ​ക്ക​യോ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​മി​ല്ല.

ബം​ഗ്ലാ​ദേ​ശ് യു​ദ്ധ​ക്കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ച്ച ശൈ​ഖ് ഹ​സീ​ന​യെ വി​ചാ​ര​ണ​ക്ക് കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യം ഇ​ന്ത്യ അം​ഗീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഏ​താ​നും ദി​വ​സം മു​മ്പ് ന്യൂ​ഡ​ൽ​ഹി ഫോ​റി​ൻ ക​റ​സ്പോ​ണ്ട​ന്റ്സ് ക്ല​ബി​ൽ അ​വ​രെ നി​ല​വി​ലെ ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​റി​നെ​തി​രെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചു​വെ​ന്ന് ബി.​എ​ൻ.​പി സ​ർ​ക്കാ​റി​ന് പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india visitrashtrapathi bhavanSheikh HasinaTarique Rahman
News Summary - Rashtrapati Bhavan reveals uncertainty in Bangladesh Prime Minister's visit to India
Next Story