പവാറിന്റെ യോഗത്തോടെ 'രാഷ്ട്ര മഞ്ച്' ദേശീയശ്രദ്ധയിലേക്ക്
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരായവരെ ഒന്നിപ്പിക്കാൻ ശരദ് പവാറിെൻറ വസതിയിലെ യോഗത്തോടെ യശ്വന്ത് സിൻഹ കൺവീനറായ 'രാഷ്ട്ര മഞ്ച്' ദേശീയശ്രദ്ധയിലേക്ക്. ഇന്ത്യ എന്ന ആശയത്തിനൊപ്പം നിൽക്കുന്ന എഴുത്തുകാരെയും കലാകാരന്മാരെയും ട്രേഡ്യൂനിയൻ നേതാക്കളെയും മാധ്യമപ്രവർത്തകരെയും ഒന്നിച്ചുകൊണ്ടുപോകുന്നതിനുള്ള വേദിയെന്ന നിലയിൽ 2018 ജനുവരിയിൽ നിലവിൽ വന്നതാണ് 'രാഷ്ട്ര മഞ്ച്'.
അന്നുമുതൽ ബി.ജെ.പിക്കെതിരായ ശബ്ദങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു മഞ്ച്. മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെയും മുൻ സ്ഥാനപതി കെ.സി. സിങ്ങിെൻറയും തലയിൽ നിന്നുദിച്ച ആശയത്തെ ബി.ജെ.പിയോട് അകന്നുകഴിയുകയായിരുന്ന മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ കൂടി ചേർന്നാണ് പ്രായോഗിക തലത്തിലെത്തിച്ചത്. മുൻ ജനതാദൾ യു േനതാവ് പവൻ വർമയും തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേശ് വർമയും സിൻഹക്കൊപ്പമുണ്ടായിരുന്നു.
2018ൽ മഞ്ച് പ്രഖ്യാപിക്കപ്പെട്ടപ്പോൾ മജീദ് മേമൻ (എൻ.സി.പി), സഞ്ജയ് സിങ് (ആപ്), മുൻ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മേത്ത, രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരി, മുൻ കേന്ദ്രമന്ത്രിമാരായ സോംപാൽ, ഹർമോഹൻ ധവാൻ, ശത്രുഘ്നൻ സിൻഹ എന്നിവർ പെങ്കടുത്തിരുന്നു. കോൺഗ്രസ് നേതാവായ മുൻ കേന്ദ്രമന്ത്രി രേണുക ചൗധരിയുടെ സാന്നിധ്യവുമുണ്ടായിരുന്നു. മഞ്ചിലെ അംഗങ്ങൾ മുൻ കേന്ദ്രമന്ത്രി കമാൽ മൊറാർകയുടെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിയാലോചന നടത്തിവന്നിരുന്നത്. 2020 ജനുവരിയിൽ സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ 'രാഷ്്ട്ര മഞ്ചി'െൻറ ബാനറിൽ 'ഗാന്ധി ശാന്തി യാത്ര' സംഘടിപ്പിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ബംഗാളിൽ നടത്തിയ മുന്നേറ്റത്തെ തുടർന്ന് ഫെഡറൽ മുന്നണിക്കായി മമത ബാനർജി ആഹ്വാനം നടത്തിയിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായികും ഇതേ ആഹ്വാനം നടത്തിയവരായിരുന്നു. എന്നാൽ, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തെ ഞെട്ടിക്കുകയും റാവുവിനെ േപാലുള്ളവർ ഉൾവലിഞ്ഞ് നിർണായക നിയമനിർമാണങ്ങളിൽ പാർലമെൻറിൽ ബി.ജെ.പിയെ സഹായിക്കുക വരെ ചെയ്തു.
മഞ്ചിെൻറ നേതൃസ്ഥാനത്തുണ്ടായിരുന്ന യശ്വന്ത് സിൻഹ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേരുകയും ബംഗാളിൽ ബി.ജെ.പിയെ തോൽപിക്കാനുള്ള പ്രശാന്ത് കിഷോറിെൻറ തന്ത്രങ്ങൾ ഫലം കാണുകയും ചെയ്തതോടെയാണ് ശരദ് പവാറും രാഷ്ട്ര മഞ്ചിെൻറ ചിത്രത്തിലേക്ക് വരുന്നത്. മമതയും പവാറും പ്രശാന്ത് കിഷോറും ചേർന്ന് നടത്തിയ രാഷ്ട്രീയ നീക്കത്തെ യശ്വന്ത് സിൻഹ തെൻറ നേതൃത്വത്തിലുള്ള രാഷ്ട്ര മഞ്ചുമായി ബന്ധിപ്പിക്കുകയായിരുന്നു. കോൺഗ്രസുകാരല്ലാത്തവരെ യോഗത്തിൽ പെങ്കടുപ്പിക്കാനും യശ്വന്ത് സിൻഹക്ക് കഴിഞ്ഞു.
വീണ്ടും പവാർ–കിഷോർ ചർച്ച
ന്യൂഡൽഹി: എൻ.സി.പി നേതാവ് ശരത് പവാർ വീണ്ടും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ കണ്ടു. രണ്ടാഴ്ചക്കിടെ പ്രശാന്ത് കിഷോറുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണ് ബുധനാഴ്ച നടന്നത്. മോദി-ഷാ കൂട്ടുകെട്ടിനെതിരെ പശ്ചിമബംഗാളിൽ മമത ബാനർജിക്ക് മിന്നുന്ന ജയം സമ്മാനിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഇൗ മാസം 11നാണ് മുംബൈയിൽ പവാറിെൻറ വസതിയിൽ ആദ്യ കൂടിക്കാഴ്ചക്കെത്തിയത്. തിങ്കളാഴ്ച ഡൽഹിയിലെ ഒൗദ്യോഗിക വസതിയിലായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച.
പിറ്റേന്ന് കോൺഗ്രസിതര പ്രതിപക്ഷ നേതാക്കളെ കൂട്ടി 'രാഷ്ട്ര മഞ്ച്' യോഗവും പവാർ വിളിച്ചു. മഞ്ചിെൻറ കൺവീനർ യശ്വന്ത് സിൻഹയാണ് യോഗം വിളിച്ചത് എന്നായിരുന്നു എൻ.സി.പി യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചത്. നടന്നത് രാഷ്ട്രീയ യോഗമല്ല എന്നും എന്നാൽ, യോഗത്തിന് ശേഷവും തലസ്ഥാനത്തെ ചടുലമായ നീക്കങ്ങളിലൂടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പവാർ ഉയർന്നുനിൽക്കുന്നതാണ് കാണുന്നത്.
2024ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് നീക്കം. 2024ന് കാത്തുനിൽക്കാതെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ പ്രതിപക്ഷത്തെ എങ്ങനെ ഒരുമിപ്പിച്ചുനിർത്താം എന്നാണ് പവാർ നോക്കുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയെ എൻ.ഡി.എയിൽനിന്നകറ്റി കോൺഗ്രസിനെയും ചേർത്ത് ബി.ജെ.പിയെ ഭരണത്തിൽനിന്നിറക്കിയ പവാറിന് അതിന് കഴിയുമെന്ന പ്രതീക്ഷ പല പ്രതിപക്ഷ കക്ഷികൾക്കുമുണ്ട്.
വീണ്ടും പവാർ–കിഷോർ ചർച്ച
ന്യൂഡൽഹി: എൻ.സി.പി നേതാവ് ശരത് പവാർ വീണ്ടും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ കണ്ടു. രണ്ടാഴ്ചക്കിടെ പ്രശാന്ത് കിഷോറുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണ് ബുധനാഴ്ച നടന്നത്. മോദി-ഷാ കൂട്ടുകെട്ടിനെതിരെ പശ്ചിമബംഗാളിൽ മമത ബാനർജിക്ക് മിന്നുന്ന ജയം സമ്മാനിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഇൗ മാസം 11നാണ് മുംബൈയിൽ പവാറിെൻറ വസതിയിൽ ആദ്യ കൂടിക്കാഴ്ചക്കെത്തിയത്. തിങ്കളാഴ്ച ഡൽഹിയിലെ ഒൗദ്യോഗിക വസതിയിലായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച. പിറ്റേന്ന് കോൺഗ്രസിതര പ്രതിപക്ഷ നേതാക്കളെ കൂട്ടി 'രാഷ്ട്ര മഞ്ച്' യോഗവും പവാർ വിളിച്ചു. മഞ്ചിെൻറ കൺവീനർ യശ്വന്ത് സിൻഹയാണ് യോഗം വിളിച്ചത് എന്നായിരുന്നു എൻ.സി.പി യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചത്. നടന്നത് രാഷ്ട്രീയ യോഗമല്ല എന്നും എന്നാൽ, യോഗത്തിന് ശേഷവും തലസ്ഥാനത്തെ ചടുലമായ നീക്കങ്ങളിലൂടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പവാർ ഉയർന്നുനിൽക്കുന്നതാണ് കാണുന്നത്. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കുന്നതിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് നീക്കം. 2024ന് കാത്തുനിൽക്കാതെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ പ്രതിപക്ഷത്തെ എങ്ങനെ ഒരുമിപ്പിച്ചുനിർത്താം എന്നാണ് പവാർ നോക്കുന്നത്. മഹാരാഷ്ട്രയിൽ ശിവസേനയെ എൻ.ഡി.എയിൽനിന്നകറ്റി കോൺഗ്രസിനെയും ചേർത്ത് ബി.ജെ.പിയെ ഭരണത്തിൽനിന്നിറക്കിയ പവാറിന് അതിന് കഴിയുമെന്ന പ്രതീക്ഷ പല പ്രതിപക്ഷ കക്ഷികൾക്കുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

